തിരുവനന്തപുരം: കേരളത്തിൽ കെ.പി.സി.സി അധ്യക്ഷനെ നിയമിച്ച ശേഷം മാത്രം പുനഃസംഘടന മതിയെന്ന് കോൺഗ്രസ് നേതൃത്വം. ഇതോടെ സംഘടനാ തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയുള്ള മത്സരങ്ങൾ ഒരു തലത്തിലും നടക്കില്ല. കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളേജായ 280 അംഗ കെപിസിസി ജനറൽ ബോഡിയുടെ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിക്ക് സമർപ്പിച്ചു. ഇത് അംഗീകരിച്ചാൽ കെപിസിസി ജനറൽ ബോഡി വിളിക്കും. പ്രസിഡന്റിനെ നിയമിക്കാനുള്ള അധികാരം എഐസിസി പ്രസിഡന്റിന് കൈമാറുന്ന ഒറ്റവരി പ്രമേയം ഈ യോഗത്തിൽ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. കെ.സുധാകരൻ പ്രസിഡന്റായി തുടരുമെന്ന് ഇത് വ്യക്തമാക്കുന്നു.

കെ.പി.സി.സി, എ.ഐ.സി.സി പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ നടക്കും. കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ജനറൽബോഡി യോഗം ഈ മാസം മൂന്നാംവാരം നടന്നേക്കും. സോണിയയുടെ പ്രഖ്യാപനത്തിന് ശേഷം ഗ്രാസ് റൂട്ട് പുനഃസംഘടന തുടങ്ങും. ബ്ലോക്ക് മുതൽ ഡിസിസി വരെയുള്ള പുനഃസംഘടനയ്ക്ക്കോഴിക്കോട് ചിന്തൻ ശിബിരം കലണ്ടർ തയ്യാറാക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അംഗത്വ വിതരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഡിസിസി പുനഃസംഘടനാ ചർച്ചകൾ കേരളത്തിൽ അവസാന ഘട്ടത്തിലെത്തിയിരുന്നു. അന്ന് തയ്യാറാക്കിയ പട്ടിക വീണ്ടും പരിശോധിച്ച് പ്രഖ്യാപിക്കാമെന്നാണ് പരിഗണനയിലുള്ളത്. പുതിയ ബ്ലോക്ക് പ്രസിഡന്റുമാരുടെ കരട് പട്ടികയും തയ്യാറായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക