തീക്കോയി കൊട്ടുകാപ്പള്ളി എസ്റ്റേറ്റിൽ ഉരുൾപൊട്ടി. കുതിച്ചൊഴുകി വെള്ളം മീനച്ചിലാറ്റിലെ ജലനിരപ്പ് വർദ്ധിപ്പിക്കും. മംഗളഗിരി മാർമല അരുവി റോഡ് പൂർണമായും തകർന്നുവെങ്കിലും ആൾതാമസമില്ലാത്ത പ്രദേശമായതിനാൽ ആളപായമില്ല.

പാലാ നഗരം ഇന്ന് രാത്രിയോടു കൂടി വെള്ളം പൊങ്ങി ഒറ്റപ്പെടുത്താനുള്ള സാധ്യതയാണ് കാണുന്നത്. മീനച്ചിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിത്തുടങ്ങി എന്നും റിപ്പോർട്ടുകൾ ഉണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പാലാ ഈരാറ്റുപേട്ട റൂട്ടിലെ മൂന്നാനിയിൽ വെള്ളം കയറി വാഹനഗതാഗതം അസാധ്യമായി. പാലാ നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ആളുകൾ വസ്തുവകകൾ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി തുടങ്ങിക്കഴിഞ്ഞു. ഇപ്പോഴും ശക്തമായ മഴ പെയ്യുന്നതിനാൽ ആശങ്കാജനകമായ സാഹചര്യമാണ് നിലനിൽക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക