തിരുവനന്തപുരം: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കല്ലാർകുട്ടി, പൊൻമുടി, കുണ്ടള, ലോവർ പെരിയാർ, തന്നയാർ അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മീങ്കര, മംഗലം അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ടാണ്.

നെയ്യാർ അണക്കെട്ടിന്റെ നാല് ഷട്ടറുകളും അഞ്ച് സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. പേപ്പാറ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. സ്ട്രീം ഡാമിന്റെ ഷട്ടറുകൾ 140 സെന്റീമീറ്റർ ഉയർത്തി. പത്തനംതിട്ട മൂഴിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തി. പമ്പ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെരിങ്ങാലിക്കുത്ത് അണക്കെട്ടിന്റെ നിലവിൽ തുറന്നിരിക്കുന്ന സ്പിൽവേ ഷട്ടറുകൾക്ക് പുറമെ ഒരു സ്ലൂയിസ് ഗേറ്റും തുറക്കും. ഇടുക്കി കുണ്ടള അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകൾ നാളെ തുറക്കും. മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാട് വീണ്ടും വെള്ളം കൊണ്ടുപോകാൻ തുടങ്ങി.

സംസ്ഥാനത്തെ വൻകിട അണക്കെട്ടുകൾ തുറന്ന് വിടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ചെറിയ അണക്കെട്ടുകളിൽ നിന്ന് പരിമിതമായ അളവിൽ വെള്ളം തുറന്നുവിടുമെന്നും അദ്ദേഹം അറിയിച്ചു.

ജലസേചന വകുപ്പിന്റെ കീഴിലുള്ള 17 ഓളം ഡാമുകളിൽ നിന്നാണ് വെള്ളം തുറന്നുവിടുന്നത്. കെഎസ്ഇബിയുടെ വലിയ അണക്കെട്ടുകളിൽ വെള്ളം തുറന്നുവിടേണ്ടതില്ല. അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഡാം മാനേജ്‌മെന്റ് കമ്മിറ്റി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക