തെലുങ്ക് സൂപ്പര്‍ സ്റ്റാറും അവിഭക്ത ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ടി.രാമറാവുവിന്റെ മകൾ ഉമാ മഹേശ്വരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ആത്മഹത്യക്കുറിപ്പു ലഭിച്ചിട്ടില്ലെന്നു ഹൈദരാബാദ് പൊലീസ് കമ്മിഷണർ സി.വി.ആനന്ദ് അറിയിച്ചു. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. എന്‍ടിആറിന്റെ 12 മക്കളില്‍ ഏറ്റവും ഇളയ ആളാണ് ഉമ. ഏറെകാലമായി ശ്വാസകോശ രോഗത്തിനു ചികിത്സയിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മരണവിവരമറിഞ്ഞു സഹോദരി ഭര്‍ത്താവും അന്ധ്ര മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അടക്കമുള്ള ബന്ധുക്കള്‍ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. തെലുങ്കിലെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്ന എന്‍ടിആര്‍ 1982ലാണു തെലുങ്കുദേശം പാര്‍ട്ടി രൂപീകരിക്കുന്നത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക