മുംബൈ: പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് പ്രചോദനമാണ് മഹാരാഷ്ട്രയിലെ പ്രതീക്ഷ ടോണ്ട്‌വാക്കറുടെ ജീവിതം. വർഷങ്ങൾക്ക് മുമ്പ് തൂപ്പുകാരിയായി ജോലിയിൽ പ്രവേശിച്ച അവർ ഇപ്പോൾ ബ്രാഞ്ചിൽ അസിസ്റ്റന്റ് ജനറൽ മാനേജരായി ജോലി ചെയ്യുന്നു.

20-ാം വയസ്സിൽ ഭർത്താവിന്റെ മരണശേഷം പ്രതീക്ഷ തന്റെ ഇളയ മകനെ ചേർത്തുപിടിച്ച് തൂപ്പുകാരിയായി ജോലി ചെയ്യാൻ തുടങ്ങി. അവളുടെ സ്കൂൾ വിദ്യാഭ്യാസം പോലും അന്ന് പൂർത്തിയാക്കിയിരുന്നില്ല. പിന്നീട് കഠിനാധ്വാനം ചെയ്ത് പഠനം പൂർത്തിയാക്കി ബിരുദം നേടി. 37 വർഷത്തിന് ശേഷം അതേ ബാങ്കിന്റെ അസിസ്റ്റന്റ് ജനറൽ മാനേജരായി അവർ ഇപ്പോൾ ജോലി ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതീക്ഷ ജോലി ചെയ്തിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു പുരുഷാധിപത്യ സംവിധാനമായിരുന്നു. എങ്കിലും നല്ലവരായ ചിലരുടെ സഹായത്തോടെ എല്ലാ സംശയങ്ങളും ദൂരീകരിച്ച് പഠനത്തിൽ അവർ മുന്നേറി. തയ്യാറെടുപ്പോടെ ബാങ്ക് ടെസ്റ്റ് ക്ലിയർ ചെയ്തു. വെല്ലുവിളികളെ അവഗണിച്ച് വിജയിക്കാൻ കഠിനാധ്വാനം ചെയ്യുമ്ബോൾ, തളരരുത് എന്നാണ് പ്രതീക്ഷയ്ക്ക് പറയാനുള്ളത്. ജീവിതത്തില് പൊരുതാന് തയ്യാറുള്ളവര് വിജയം സുനിശ്ചിതമാണെന്നതിന്റെ ഉദാഹരണമാണ് തന്റെ ജീവിതമെന്നും പ്രകിയ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക