ബംഗളൂരു: ഡേറ്റിഗിനായി യുവാവിനെ സംഘടിപ്പിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തി കൊള്ളയടിച്ച ദമ്പതികളടക്കം നാലുപേർ അറസ്റ്റിൽ. ബെംഗളൂരു സ്വദേശികളായ ആർ. മംഗള (30), ഭർത്താവ് രവികുമാർ (35), ഇവരുടെ കൂട്ടാളികളായ ശിവകുമാർ, ശ്രീനിവാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മംഗളയും ഭർത്താവും ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്തതെന്നും മറ്റ് രണ്ട് പേർ ഇവരുടെ സഹായികളാണെന്നും പൊലീസ് പറഞ്ഞു.

ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ 32കാരിയെയാണ് പ്രതികൾ കൊള്ളയടിച്ചത്. യുവതിയുടെ സ്വർണാഭരണങ്ങളും പണവും രണ്ട് ലക്ഷത്തോളം രൂപയും ഇവർ തട്ടിയെടുത്തു. ജൂലൈ 20ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. 32 കാരിയായ വിവാഹമോചിതയും മുഖ്യപ്രതിയായ മംഗളയും രണ്ട് മാസം മുമ്പ് കണ്ടുമുട്ടി. ഒരു സുഹൃത്ത് വഴിയാണ് യുവതി മംഗളയെ പരിചയപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇടയ്‌ക്കിടെ ചില പുരുഷന്മാരുമായി പുറത്തിറങ്ങി ഡേറ്റിംഗ് നടത്തുന്നത് യുവതിയുടെ ശീലമായിരുന്നു. രണ്ട് മാസം മുമ്പ് പരിചയപ്പെട്ട മംഗളയുമായുള്ള ഡേറ്റിംഗിനെ കുറിച്ചും അവർ വെളിപ്പെടുത്തി. ഒരാളെ തരപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. നല്ല കുടുംബ പശ്ചാത്തലമുള്ള ഒരാളെ ഡേറ്റായി ഏർപ്പാടാക്കാമെന്നും മംഗള ഉറപ്പുനൽകി.

ഇതിനിടെ മംഗള യുവതിയുടെ വീട്ടിലെത്തി. ഈ സമയത്താണ് യുവതിയുടെ ആഡംബര ജീവിതവും മറ്റും അവർ ശ്രദ്ധിച്ചത്. യുവതിയുടെ കൈവശം ധാരാളം പണവും സ്വർണവും ഉണ്ടാകുമെന്നും അവർ കരുതി. തുടർന്ന് ഭർത്താവ് രവികുമാറുമായി ചേർന്ന് കവർച്ച ആസൂത്രണം ചെയ്തു.

മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം ജൂലൈ 20ന് രാത്രി യുവതിയെ ഫോണിൽ വിളിച്ച മംഗള ഒരു യുവാവിനെ ഡേറ്റ് നല് കുകയും മഹാലക്ഷ്മി ലേഔട്ടിന് സമീപമുള്ള നീന്തൽ കുളത്തിന് സമീപം കാത്തുനില് ക്കാന് ആവശ്യപ്പെടുകയുമായിരുന്നു. ഇതനുസരിച്ച് യുവതി നീന്തൽക്കുളത്തിന് സമീപം എത്തുകയും ഒരു യുവാവ് ഇവിടെ കാറിൽ വരികയും ചെയ്തു. കേസിലെ മൂന്നാം പ്രതിയായ ശിവകുമാറാണ് കാറുമായി എത്തിയത്. തുടർന്ന് യുവതി യുവാവിനൊപ്പം കാറിൽ കയറി. എന്നാൽ കുറച്ച് ദൂരം പിന്നിട്ടപ്പോൾ യുവാവ് കാർ നിർത്തി മറ്റ് പ്രതികളായ രവികുമാറും ശ്രീനിവാസും കാറിൽ കയറി. യുവതി എതിർത്തെങ്കിലും പ്രതികൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി. തുടർന്ന് തവരക്കരെയിലെ പ്രധാന റോഡിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വാഹനമോടിച്ചു. ഇവിടെ വച്ചാണ് യുവതിയുടെ വസ്ത്രം അഴിച്ച് കവർച്ച നടത്തിയത്.

യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും കാറിനുള്ളിൽ വസ്ത്രം അഴിക്കുകയും ചെയ്ത പ്രതികൾ ഇതെല്ലാം മൊബൈലിൽ പകർത്തി. തുടർന്ന് ഈ നഗ്നവീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. പോലീസിൽ പരാതി നൽകിയാൽ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുമെന്നും പ്രതി ഭീഷണിപ്പെടുത്തി.

യുവതിയുടെ ദേഹത്തുണ്ടായിരുന്ന സ്വർണമാലയും കമ്മലുകളുമെല്ലാം പ്രതി അപഹരിച്ചു. തുടർന്ന് കാർഡ് ഉപയോഗിച്ച് എടിഎം 40,000 പിൻവലിക്കുകയും നെറ്റ് ബാങ്കിങ് വഴി 84,000 പ്രതിയുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെ യുവതിയെ വിട്ടയച്ചു.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക