തിരൂര്‍:കടലോര മേഖലയായ താനൂര്‍, കൂട്ടായി അഴിമുഖം മേഖലകളില്‍ നാട്ടുകാര്‍ക്ക് കൗതുകമായി മത്തി ചാകര കരക്കടിഞ്ഞു. ഉച്ചയോടു കൂടി കരക്ക് അടിഞ്ഞു കൊണ്ടിരിക്കുന്ന മത്തി ചാകര കാണാനും ജീവനോടെ ഉള്ള മത്തി പെറുക്കി എടുക്കാനും നിരവധി പേരാണ് കടല്‍ തീരത്ത് ഒത്തുകൂടിയത്.

തിരകള്‍ക്കൊപ്പം അടിഞ്ഞു കൊണ്ടിരുന്ന മത്തി കൂട്ടങ്ങള്‍ കരയില്‍ കിടന്നു പിടയുന്നത് കുഞ്ഞു കുട്ടികള്‍ വരെ കൗതുകത്തോടെ പെറുക്കി എടുക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം താനൂര്‍, കൂട്ടായി പടിഞ്ഞാറേക്കര എന്നിവിടങ്ങളില്‍ മത്തി കരക്കടിഞ്ഞിരുന്നു.തീരദേശ മേഖലകളില്‍ മത്തിക്ക് ഇന്നലെ ഒരു പഞ്ഞവും ഇല്ലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക