18കാരിയായ നവവധു ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ. ഉള്ളിയേരിക്ക് അടുത്ത് കുന്നൂരിൽ ആണ് സംഭവം.കൊക്കല്ലൂർ രാരോത്ത് സുരേഷ് ബാബുവിന്റെ മകൾ അൽകയെയാണ് ഭർത്താവ് കണ്ണൂർ എടച്ചേരി പുനത്തിൽ പ്രജീഷിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കൂറായിരുന്നു സംഭവം. ഭർതൃവീട്ടിലെ ജനൽ കമ്പിയിലാണ് അൽകയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നരമാസം മുൻപായിരുന്നു പ്രജീഷിന്റെയും അൽകയുടെയും വിവാഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിലെ എലത്തൂരിലും സമാനസംഭവം റിപ്പോർട്ട് ചെയ്തിരുന്നു. 18 കാരിയായ ഭാഗ്യയാണ് കഴിഞ്ഞദിവസം മരിച്ചത്. നാലുമാസം ഗർഭിണിയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക