വീടിന് മുകളില്‍ അജ്ഞാത പേടകം കണ്ടെന്ന അവകാശ വാദവുമായി ഒരു ഡോക്ടര്‍ രംഗത്ത്. ബ്രിറന്ട്ടനുനിലെ ബിര്‍മിങ്ങാമില്‍ താമസിക്കുന്ന ഡോ. മുഹമ്മദ് സലാമയാണ് ആകാശത്ത് വിചിത്രപേടകം കണ്ടെത്തിയെന്ന വാദവുമായി രംഗത്തെത്തിയത്. അദ്ദേഹം ഇക്കാര്യം അധികൃതരെ അറിയിക്കുകയും ചെയ്തു. തന്റെ ഫോണില്‍ ഷൂട്ട് ചെയ്ത വിഡിയോയും അദ്ദേഹം തെളിവായി അധികൃതര്‍ക്കു നല്‍കി.

38 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് സലാമി ഷൂട്ട് ചെയ്ത വീഡിയോ. അതീവ പ്രകാശമുള്ള രണ്ട് പ്രകാശഗോളങ്ങള്‍ ആകാശത്ത് അടുത്തുനില്‍ക്കുന്നതും പിന്നീട് ഇവ അകന്നുമാറുന്നതിന്റെയും ദൃശ്യങ്ങള്‍ വിഡിയോയിലുണ്ട്. പിന്നീട് ഇത് മേഘങ്ങള്‍ക്കിടയില്‍ മറയുന്നതായും കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിര്‍മിങ്ങാമിലെ ഹാര്‍ബോണില്‍ വച്ചാണ് സലാമ വിഡിയോയെടുത്തത്. അവിടെ സ്ഥിതി ചെയ്യുന്ന വീട്ടില്‍ നിന്നു വേസ്റ്റ്, കോര്‍പറേഷന്റെ കുട്ടയില്‍ നിക്ഷേപിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് ആകാശത്തു വിചിത്ര കാഴ്ച കണ്ടതെന്ന് സലാമ പറയുന്നു. ഉടന്‍ തന്നെ മൊബൈല്‍ എടുത്തു വിഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. ഡ്രോണ്‍, വിമാനം, ലേസര്‍പ്രകാശം തുടങ്ങിയവയൊന്നുമല്ല താന്‍ കണ്ടതെന്ന് സലാമ തറപ്പിച്ച്‌ പറയുന്നു. വളരെ വേഗത്തിലാണ് ഇതു സഞ്ചരിച്ചതെന്നും സഞ്ചാരം ഏകദിശയിലായിരുന്നില്ലെന്നും സഞ്ചാരത്തിനിടെ പേടകം സ്വയം കറങ്ങുന്നുണ്ടായിരുന്നെന്നും ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു.വളരെ ഉയരത്തിലാണത്രേ ഇത് ആകാശത്ത് സ്ഥിതി ചെയ്തത്.

യുഎസിലേതു പോലെയില്ലെങ്കിലും ബ്രിട്ടനിലും അജ്ഞാതപേടകങ്ങള്‍ കണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തകൃതിയായി പുറത്തുവരാറുണ്ട്. 2008 മുതല്‍ 2013 വരെയുള്ള കാലയളവില്‍ സംഭവിച്ച യുഎഫ്‌ഒ ദര്‍ശനങ്ങളുടെ റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയം പുറത്തുവിട്ടിരുന്നു. 1997 മുതല്‍ 2000 വരെയുള്ള കാലയളവില്‍ പ്രോജക്‌ട് കോണ്‍ഡിന്‍ എന്ന പേരില്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ യുഎഫ്‌ഒകളെപ്പറ്റി പഠിക്കാനായി ഒരു രഹസ്യപദ്ധതി നടപ്പാക്കിയിരുന്നു. രാജ്യത്തു കണ്ടെന്നു പറയപ്പെടുന്ന പല യുഎഫ്‌ഒകളെയും ആളുകള്‍ മറ്റു വസ്തുക്കളുമായി തെറ്റിദ്ധരിച്ചതാണെന്നായിരുന്നു പദ്ധതിയുടെ റിപ്പോര്‍ട്ട് പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക