കണ്ണൂര്‍: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഇ.കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറിനെ സന്ദര്‍ശിച്ച്‌ സുരേഷ് ഗോപി. കല്യാശ്ശേരിയിലെ നായനാരുടെ വസതിയിലെത്തിയാണ് താരം ശാരദ ടീച്ചറെ കണ്ടത്. സുരേഷ് ഗോപി തന്നെയാണ് ഈ വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്ക് വെച്ചത്.

ശ്രീ. ഇ.കെ. നായനാര്‍ സാറുടെ പ്രിയ പത്‌നി ശാരദ ടീച്ചറുമൊപ്പം അദ്ദേഹത്തിന്റെ കല്യാശ്ശേരിയിലെ വീട്ടില്‍ എന്നാണ് സുരേഷ് ഗോപി കുറിച്ചത്. കല്യാശ്ശേരിയിലെ ശാരദാസില്‍ എത്തിയ അദ്ദേഹം ശാരദ ടീച്ചറുമായുള്ള സൗഹൃദം പുതുക്കി. പ്രഭാത ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. രാവിലെ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാപ്പന്‍ എന്ന ചിത്രത്തിന്റെ റിലീസ് തിരക്കിലാണ് സുരേഷ് ഗോപി. ഒരിടവേളക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകന്‍ ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. എബ്രഹാം മാത്യു മാത്തനായി സുരേഷ് ഗോപി എത്തുന്ന ചിത്രത്തില്‍ മകന്‍ ഗോകുല്‍ സുരേഷും പ്രധാനവേഷത്തില്‍ എത്തുന്നു.ചിത്രം ജൂലൈ 29 ന് തിയേറ്ററുകളില്‍ എത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക