പരിയാരം: യുവതിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി അതിക്രമം നടത്തിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള നാല് പേര്‍ക്കെതിരെ കേസ്. ചെറുതാഴം സ്വദേശിനിയായ കെ.കെ സുനിത (45) എന്ന സ്ത്രീയാണ് പരിയാരം പോലീസില്‍ പരാതി നല്‍കിയത്. പോലിസ് ഉദ്യോഗസ്ഥനായ ബിനു കൃഷ്ണന്‍ ഒപ്പമുണ്ടായിരുന്ന വിപിന്‍, റെജി, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ മൂന്നാം തീയതി 3.30നും 4.30നുമിടയിലുള്ള സമയത്താണ് സംഭവമെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. തന്‍്റെ പേരിലുള്ള ചെറുതാഴം ശ്രീസ്ഥയിലുള്ള വീട്ടുപറമ്ബില്‍ മാരകായുധവുമായി അതിക്രമിച്ച്‌ കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അശ്ലീല ഭാഷയില്‍ ചീത്ത വിളിക്കുകയുമായിരുന്നു. പ്രതികള്‍ കാറിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ യുവതി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതികള്‍ക്കെതിരെ മുന്‍പ് നല്‍കിയ പരാതിയുടെ വിരോധത്തിലാണ് അതിക്രമം നടത്തിയതെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. യുവതിയും പോലിസുകാരന്റെ ബന്ധുവുമായുള്ള പ്രശ്‌നത്തിന്റെ പേരിലാണ് അതിക്രമം നടത്തിയതെന്നാണ് സംശയം. മുന്‍പും സമാനമായ രീതിയില്‍ പ്രതികള്‍ ഭീഷണി മുഴക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക