കൊവിഡില്‍ പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാര്‍ക്ക് സംഭാവന നല്‍കിയതില്‍ പരിസിക്കുന്നവര്‍ക്ക് മറുപടിയുമായി സുരേഷ് ഗോപി. റിമി ടോമിയെ പോലുള്ള കലാകാരന്മാര്‍ക്ക് ഒരു പരിപാടിക്ക് മൂന്ന് ലക്ഷവും അഞ്ച് ലക്ഷവും പത്ത് ലക്ഷവും കിട്ടുന്നതുകൊണ്ട് അവര്‍ക്ക് രണ്ട് വര്‍ഷം ഷോ ഇല്ലെങ്കിലും കുഴപ്പമില്ലെന്നും എന്നാല്‍ അതുപോലെയല്ല ഒരു പരിപാടിയില്‍ രണ്ടായിരമോ ആയിരമോ അഞ്ഞൂറോ വാങ്ങുന്നവരുടെ അവസ്ഥയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊവിഡ് സാഹചര്യത്തില്‍ ഉത്സവപ്പറമ്ബിലെ വാദ്യ മേളവും ഗാനമേളകളും അടക്കം നിന്നുപോയപ്പോള്‍ പല കലാകാരന്മാര്‍ക്കും ഒരു നേരത്തെ അന്നത്തിനായി ബുദ്ധിമുട്ടുണ്ടായെന്നും അങ്ങനെയുള്ളവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിയാണ് താന്‍ സഹായിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. അന്നത്തിനായി ബുദ്ധിമുട്ടുന്നവര്‍ക്കാണ് ആ പണം ചെന്നു ചേരാന്‍ പോകുന്നതെന്നും തന്റെ പ്രവര്‍ത്തിയെ കുറ്റപ്പെടുത്തുമ്ബോള്‍ വേദനയുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കൊവിഡ് രൂക്ഷമായപ്പോള്‍ കടലില്‍ പോലും പോകാന്‍ പറ്റാത്ത അവസ്ഥയായി. മത്സ്യ ബന്ധനമില്ല മാര്‍ക്കറ്റ് ഇല്ല. ഉത്സവപ്പറമ്ബിലെ വാദ്യ മേളക്കാര്‍ അടക്കം. ഗാനമേളകള്‍ നിന്നു പോയി. റിമി ടോമിക്ക് ഒക്കെ ഒരു പരിപാടിക്ക് മൂന്ന് ലക്ഷവും അഞ്ച് ലക്ഷവും പത്ത് ലക്ഷവും ഒക്കെ കിട്ടുന്നത്‌കൊണ്ട് അവര്‍ക്ക് ഇനി രണ്ട് വര്‍ഷം ഷോ ഇല്ലെങ്കിലും കുഴപ്പമില്ല. അതുപോലെയാണോ ഒരു പരിപാടിയില്‍ രണ്ടായിരമോ ആയിരമോ അഞ്ഞൂറോ വാങ്ങുന്നവര്‍ക്ക്. സൗണ്ട് ഓപ്പറേറ്റര്‍ അടക്കം മൈക്ക് എടുത്തുകൊടുക്കുന്നവര്‍ക്ക് വരയെയുള്ളവരുടെ അന്നും മുട്ടിപ്പോവില്ലേ. അങ്ങനെയുള്ളവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി ഞാന്‍ സഹായിച്ചു.

ജയറാമോ ദിലീപോ ജയസൂര്യയോ നാദിഷര്‍യോ ഒന്നുമല്ല ഞാന്‍ കൊടുത്ത പണം കൊണ്ടുപോകുന്നത്. ഒരു നേരം അന്നത്തിനായി ബുദ്ധിമുട്ടുന്നവര്‍ക്കാണ് ആ പണം ചെന്നു ചേരാന്‍ പോകുന്നത്. അതിവിടെ കൊടുത്തിട്ട് കാര്യമില്ല അവിടെ കൊടുക്കൂ എന്ന് പറയുന്നവരോട് താന്‍ പോകൂ എന്നേ എനിക്ക് പറയാന്‍ ഉള്ളൂ. അതിനെ സംബന്ധിച്ച്‌ പറയുമ്ബോള്‍ വേദനയാണ്. എന്റെയുത്ത് വരുന്ന എല്ലാവരെയുമൊന്നും ഞാന്‍ സുഖിപ്പിച്ച്‌ വിട്ടിട്ടില്ല. എനിക്ക് തീരാത്ത ഒരു ലിസ്റ്റ് ഉണ്ട്.’ -സുരേഷ് ഗോപി

കഴിഞ്ഞ മാസമാണ് മിമിക്രി ആര്‍ട്ട് അസോസിയേഷന് തന്റെ പുതിയ സിനിമയുടെ അഡ്വാന്‍സില്‍ നിന്നും രണ്ട് ലക്ഷം രൂപ നല്‍കിയത്. ലിസ്റ്റിന്‍ സ്റ്റീഫനും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘എസ് ജി 255’ എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന്റെ അഡ്വാന്‍സില്‍ നിന്നാണ് ഉറപ്പ് നല്‍കിയിരുന്ന തുക താരം സംഘടനയ്ക്ക് കൈമാറിയത്. നേരത്തെയും അദ്ദേഹം ഇത്തരത്തില്‍ സഹായം നല്‍കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക