തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ നല്‍കുവാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായിരുന്നു. ഈ സര്‍ക്കാര്‍ നയത്തിനെതിരെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരസ്യമായി നിലപാടെടുത്തിരുന്നു. ഇപ്പോള്‍ അദ്ദേഹം മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫിലുള്ളവരുടെ വിദ്യാഭ്യാസ യോഗ്യത ആരാഞ്ഞെങ്കിലും സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. പേഴ്സനല്‍ സ്റ്റാഫ് വിഷയത്തില്‍ സര്‍ക്കാരുമായി തര്‍ക്കം നിലനില്‍ക്കുമ്ബോഴാണ്,
പേഴ്സനല്‍ സ്റ്റാഫുകളുടെ എണ്ണവും ശമ്ബള സ്കെയിലും വിദ്യാഭ്യാസ യോഗ്യതയും ഗവര്‍ണറുടെ ഓഫിസ് ചീഫ് സെക്രട്ടറിയോട് ആരാഞ്ഞത്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളുടെ പേരും ശമ്ബളവും ഇതു സംബന്ധിച്ച ഉത്തരവും ചീഫ് സെക്രട്ടറി രാജ്ഭവനു കൈമാറിയിരുന്നു. എന്നാല്‍ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തിയില്ല. പഴ്സനല്‍ സ്റ്റാഫിന്റെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവന്‍ വീണ്ടും കത്തു നല്‍കിയെങ്കിലും ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
പഴ്സനല്‍ സ്റ്റാഫില്‍ വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ ഇല്ലാത്തതിനാലാണ് ഈ ഒളിച്ചുകളിയെന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സര്‍ക്കാരിനോട് വിവരങ്ങള്‍ ആരാഞ്ഞതിനു പിന്നാലെ ഗവര്‍ണര്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കത്തയച്ചിരുന്നു. സാമ്ബത്തിക പ്രതിസന്ധിക്കിടെ പഴ്സനല്‍ സ്റ്റാഫിനു പെന്‍ഷന്‍ നല്‍കുന്നത്
അധിക ബാധ്യതയാണ് സൃഷ്ടിക്കുന്നതെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യം പരിശോധിച്ച്‌ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഗവര്‍ണര്‍ക്കു മറുപടി നല്‍കിയില്ല. പേഴ്സനല്‍ സ്റ്റാഫ് വിഷയം പ്രശ്നമല്ലാത്ത ബിജെപി പോലും മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി.

സര്‍ക്കാര്‍ സര്‍വീസിലുള്ളവരെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലും പാര്‍ട്ടി അനുകൂലികളെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലും പഴ്സനല്‍ സ്റ്റാഫില്‍ നിയമിക്കാറുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലിയുടെ ഭാഗമായുള്ള പെന്‍ഷനാണ് ലഭിക്കുക. രാഷ്ട്രീയ നിയമനം ലഭിക്കുന്നവര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പെന്‍ഷന്‍ ലഭിക്കും. വിവിധ തസ്തികകളിലുള്ളവര്‍ക്ക് 30,000 രൂപ മുതല്‍ 1,60,000 രൂപ വരെ ശമ്ബളം ലഭിക്കും. കുറഞ്ഞ പെന്‍ഷന്‍ 3550 രൂപയും പരമാവധി പെന്‍ഷന്‍ 83,400 രൂപയുമാണ്.
ഡിഎ, എച്ച്‌ആര്‍എ, മെഡിക്കല്‍ ആനുകൂല്യങ്ങള്‍, ക്വാര്‍ട്ടേഴ്സ് തുടങ്ങിയവയുമുണ്ട്. പിഎസ്‌സി ജോലിക്കായി വലിയൊരു വിഭാഗം യുവതീയുവാക്കള്‍ പ്രതീക്ഷയോടെ കാത്തിരിക്കുമ്ബോഴാണ്
രാഷ്ട്രീയ സ്വാധീനത്താല്‍ ഉയര്‍ന്ന ശമ്ബളത്തില്‍ പേഴ്സനല്‍ സ്റ്റാഫില്‍ നിയമിക്കുന്നത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവര്‍ക്ക് 545 പഴ്സനല്‍ സ്റ്റാഫാണുള്ളത്. ഇതില്‍ രാഷ്ട്രീയ നിയമനം ലഭിച്ച 385 പേര്‍ പെന്‍ഷന്‍ വാങ്ങുന്നതായി ഗവര്‍ണര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടിലെ കണക്ക് ഇങ്ങനെ :

മുഖ്യമന്ത്രി- ആകെ സ്റ്റാഫ് (31) പെന്‍ഷന് അര്‍ഹതയുള്ളവര്‍ (22)

ധനമന്ത്രി- ആകെ സ്റ്റാഫ് (20) പെന്‍ഷന് അര്‍ഹതയുള്ളവര്‍ (14)

സഹകരണമന്ത്രി- ആകെ സ്റ്റാഫ് (20) പെന്‍ഷന് അര്‍ഹതയുള്ളവര്‍ (15)

വൈദ്യുതി മന്ത്രി- ആകെ സ്റ്റാഫ് (23) പെന്‍ഷന് അര്‍ഹതയുള്ളവര്‍ (15)‌

കൃഷിമന്ത്രി- ആകെ സ്റ്റാഫ് (24) പെന്‍ഷന് അര്‍ഹതയുള്ളവര്‍ (16)

ഭക്ഷ്യമന്ത്രി- ആകെ സ്റ്റാഫ് (24) പെന്‍ഷന് അര്‍ഹതയുള്ളവര്‍ (16)

സാംസ്കാരിക മന്ത്രി- ആകെ സ്റ്റാഫ് (25) പെന്‍ഷന് അര്‍ഹതയുള്ളവര്‍ (19)

മൃഗസംരക്ഷണ മന്ത്രി- ആകെ സ്റ്റാഫ് (24) പെന്‍ഷന് അര്‍ഹതയുള്ളവര്‍ (17)

വനംമന്ത്രി- ആകെ സ്റ്റാഫ് (25), പെന്‍ഷന് അര്‍ഹതയുള്ളവര്‍ (13)

വിദ്യാഭ്യാസ മന്ത്രി- ആകെ സ്റ്റാഫ് (24) പെന്‍ഷന് അര്‍ഹതയുള്ളവര്‍ (18)

ആരോഗ്യമന്ത്രി- ആകെ സ്റ്റാഫ് (25) പെന്‍ഷന് അര്‍ഹതയുള്ളവര്‍ (18)

തുറമുഖമന്ത്രി- ആകെ സ്റ്റാഫ് (25) പെന്‍ഷന് അര്‍ഹതയുള്ളവര്‍ (18)

ചീഫ് വിപ്പ്- ആകെ സ്റ്റാഫ് (24 പെന്‍ഷന് അര്‍ഹതയുള്ളവര്‍ (19)

വ്യവസായമന്ത്രി- ആകെ സ്റ്റാഫ് (22) പെന്‍ഷന് അര്‍ഹതയുള്ളവര്‍ (13)

തദ്ദേശമന്ത്രി- ആകെ സ്റ്റാഫ് (24) പെന്‍ഷന് അര്‍ഹതയുള്ളവര്‍ (18)

ഉന്നതവിദ്യാഭ്യാസ മന്ത്രി- ആകെ സ്റ്റാഫ് (22) പെന്‍ഷന് അര്‍ഹതയുള്ളവര്‍ (17)

മരാമത്ത്മന്ത്രി- ആകെ സ്റ്റാഫ് (23) പെന്‍ഷന് അര്‍ഹതയുള്ളവര്‍ (17)

റവന്യൂമന്ത്രി- ആകെ സ്റ്റാഫ് (24) പെന്‍ഷന് അര്‍ഹതയുള്ളവര്‍ (17)

ദേവസ്വം മന്ത്രി- ആകെ സ്റ്റാഫ് (24) പെന്‍ഷന് അര്‍ഹതയുള്ളവര്‍ (19)

ജലവിഭവമന്ത്രി- ആകെ സ്റ്റാഫ് (22) പെന്‍ഷന് അര്‍ഹതയുള്ളവര്‍ (16)

ഗതാഗതമന്ത്രി- ആകെ സ്റ്റാഫ് (21) പെന്‍ഷന് അര്‍ഹതയുള്ളവര്‍ (17)

കായികമന്ത്രി- ആകെ സ്റ്റാഫ് (24) പെന്‍ഷന് അര്‍ഹതയുള്ളവര്‍ (18)

പ്രതിപക്ഷനേതാവ്-ആകെ സ്റ്റാഫ് (25) പെന്‍ഷന് അര്‍ഹതയുള്ളവര്‍ (13)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക