നിലമ്ബൂര്‍: മൈസൂറു സ്വദേശിയായ നാട്ടുവൈദ്യന്‍ ശാബാ ശെരീഫിനെ തട്ടികൊണ്ടുവന്ന് നിലമ്ബൂരില്‍വച്ച്‌ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ ഭാര്യയും അറസ്റ്റില്‍. ശൈബില്‍ അശ്‌റഫിന്റെ ഭാര്യ മേപ്പാടി സ്വദേശി ഹസ്ന (28) ആണ് അറസ്റ്റിലായത്. ശാബാ ശെരീഫിനെ നിലമ്ബൂരിലെ ശൈബിന്‍ അശ്‌റഫിന്റെ വീട്ടില്‍ ഒന്നേകാല്‍ വര്‍ഷത്തോളം തടങ്കലില്‍ പാര്‍പിച്ചശേഷമാണ് കൊലപ്പെടുത്തിയതെന്നും കുറ്റകൃത്യത്തെക്കുറിച്ച്‌ ഹസ്നയ്ക്ക് അറിവുണ്ടായിരുന്നതായും ഇവര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതായുമാണ് പൊലീസ് പറയുന്നത്.

2019 ലാണ് വൈദ്യന്‍ ശാബാ ശെരീഫിനെ പ്രവാസി വ്യവസായി നിലമ്ബൂര്‍ കൈപ്പഞ്ചേരി സ്വദേശി ശൈബിന്‍ അശ്‌റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്ബൂരിലേക്ക് തട്ടിക്കൊണ്ട് വന്നത്. മൈസൂറിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന വ്യാജേന ചികിത്സാ കേന്ദ്രത്തില്‍ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടുവന്ന ശേഷം നിലമ്ബൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു ശൈബിന്റെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് ഒന്നേ കാല്‍ വര്‍ഷത്തോളം നിലമ്ബൂരിലെ വീട്ടില്‍ തടവിലിട്ട് വൈദ്യനെ പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചുവെന്നും വീട്ടില്‍ ശുചിമുറിയോട് കൂടിയ മുറി പ്രത്യേകം സജ്ജമാക്കിയാണ് ഒറ്റമൂലി വൈദ്യനെ തടവില്‍ പാര്‍പിച്ചതെന്നും പൊലീസ് പറഞ്ഞു. 2020 ഒക്ടോബറില്‍ ചികിത്സാ രഹസ്യം ചോര്‍ത്തിയെടുക്കാനുള്ള മര്‍ദനത്തിനിടെ ശാബാ ശെരീഫ് കൊല്ലപ്പെട്ടു. തുടര്‍ന്ന് ശൈബിനും കൂട്ടാളികളും മൃതദേഹം വെട്ടിനുറുക്കി മലപ്പുറം എടവണ്ണ സീതിഹാജി പാലത്തില്‍ നിന്നും ചാലിയാര്‍ പുഴയില്‍ എറിയുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക