ന്യൂഡല്‍ഹി: 90ഡി​ഗ്രി വളഞ്ഞ കഴുത്തുളള പെണ്‍കുട്ടിയുടെ കഴുത്ത് സൗജന്യ ചികിത്സയിലൂടെ നേരെയാക്കി. പാകിസ്താന്‍ സ്വദേശിയായ അഫ്ഷീന്‍ ഗുലിന്റെ കഴുത്താണ് ചികിത്സയിലൂടെ നേരെയാക്കിയത്. ഡല്‍ഹി അപ്പോളോ ആശുപത്രിയിലെ ഡോക്ടറായ രാജഗോപാലന്‍ കൃഷ്ണനാണ് കുട്ടിയെ ചികിത്സിച്ചത്. പെണ്‍കുട്ടിക്ക് 10 മാസം പ്രായമുള്ളപ്പോള്‍ ഉണ്ടായ അപകടത്തെത്തുടര്‍ന്നാണ് കഴുത്ത് വളഞ്ഞത്.

നാല് പ്രധാന ഓപ്പറേഷനുകള്‍ നടത്തിയതിന് ശേഷം അഫ്ഷീന്റെ അപൂര്‍വ മസ്കുലര്‍ റൊട്ടേറ്ററി അവസ്ഥ മാറ്റിയത്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നുളള അഫ്ഷീന്‍ ഗുല്‍ ശരിയായ ചികിത്സ ലഭിക്കാതെ 12 വര്‍ഷമായി കഷ്ടപ്പെടുകയായിരുന്നു. സ്‌കൂളില്‍ പോകാനോ സുഹൃത്തുക്കളുമായി കളിക്കാനോ അഫ്ഷീന് കഴിഞ്ഞിരുന്നില്ല. മസ്കുലര്‍ റൊട്ടേറ്ററി ബാധിച്ചതിനാല്‍ ഭക്ഷണം കഴിക്കുക, നടക്കുക, സംസാരിക്കുക തുടങ്ങിയ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും പെണ്‍കുട്ടിക്ക് ബുദ്ധിമുട്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മസ്കുലര്‍ റൊട്ടേറ്ററിയെ കൂടാതെ അഫ്ഷീന് സെറിബ്രല്‍ പാള്‍സിയും ബാധിച്ചിരുന്നു. ‘ഡോക്ടര്‍ എന്റെ സഹോദരിയുടെ ജീവന്‍ രക്ഷിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങള്‍ക്ക് അദ്ദേഹം ഒരു മാലാഖയാണ്.’ എന്ന് ബിബിസി ന്യൂസിനോട് അഫ്ഷീന്റെ സഹോദരന്‍ യാക്കൂബ് കുമ്ബാര്‍ പറഞ്ഞു.

ഓപ്പറേഷന്‍ സമയത്ത് അവളുടെ ഹൃദയമോ ശ്വാസകോശമോ നിലയ്ക്കുമെന്ന് ഡോക്ടര്‍ കൃഷ്ണന്‍ ഞങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ പരിശ്രമവും മേല്‍നോട്ടവും കാരണം ശസ്ത്രക്രിയ വിജയകരമായെന്നും അഫ്ഷീന്റെ സഹോദരന്‍ കൂട്ടിച്ചേര്‍ത്തു. അവള്‍ ഇപ്പോള്‍ “ചിരിക്കുന്നു, സംസാരിക്കുന്നു”. ഡോ കൃഷ്ണന്‍ എല്ലാ ആഴ്ചയും സ്കൈപ്പ് വഴി അവളെ പരിശോധിക്കുന്നത് തുടരുന്നുണ്ടെന്നും സഹോദരന്‍ പറഞ്ഞു. ചികിത്സയ്ക്കായി 2021 നവംബറിലാണ് കുടുംബം ഇന്ത്യയിലെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക