ന്യൂഡല്‍ഹി: തുര്‍ക്ക്‌മെനിസ്ഥാനില്‍ നിന്നുള്ള ദമ്ബതികള്‍ ഉള്‍പ്പെടെ സെക്സ് റാക്കറ്റില്‍ ഉള്‍പ്പെട്ട അഞ്ച് പേരെ ഡല്‍ഹി പൊലീസ് തന്ത്രപരമായി പിടികൂടി. വിദേശ വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ വലിയ തുക വാങ്ങിയാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഡല്‍ഹിയിലെ ഒരു സംഘം സെക്സ് റാക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

പെണ്‍വാണിഭ ഏജന്റുമാരുമായി ബന്ധപ്പെടാന്‍ കസ്റ്റമറെന്ന വ്യാജേനെ പൊലീസ് ഒരാളെ സൗത്ത് ഡല്‍ഹിയിലെ മാളവ്യ നഗറിലേക്ക് അയയ്ക്കുകയായിരുന്നു. ഏജന്റുമാരായ മുഹമ്മദ് അരൂപും ചന്ദേ സാഹിനിയും 10 വിദേശികളായ സ്ത്രീകളെയാണ് കസ്റ്റമര്‍ക്ക് മുന്നിലെത്തിച്ചത്. ഓരോ സ്ത്രീകളുടെയും റേറ്റ് വ്യത്യസ്തമാണെന്നും ഇഷ്ടമുള്ളതിനെ തെരഞ്ഞെടുക്കാമെന്നുമായിരുന്നു ഏജന്റുമാര്‍ പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉടന്‍ തന്നെ പൊലീസ് പാഞ്ഞെത്തി റെയ്ഡ് നടത്തുകയും രണ്ട് ഏജന്റുമാരെയും കൈയ്യോടെ പിടികൂടുകയുമായിരുന്നു. മുഹമ്മദ് അരൂപ് (34), ചന്ദേ സാഹിനി (30), അലി ഷെര്‍ തില്ലദേവ് (48), ജുമയേവ അസീസ (37), മെറെഡോബ് അഹമ്മദ് (48) എന്നിവരെയാണ് ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ജുമയേവ അസീസയും മെറെഡോബ് അഹമ്മദും തുര്‍ക്ക്‌മെനിസ്ഥാനില്‍ നിന്നുള്ള ദമ്ബതികളാണെന്നും അലി ഷെര്‍ തില്ലദേവ് ഉസ്‌ബെക്ക് പൗരനാണെന്നും പൊലീസ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക