ഇന്ത്യയിൽ ഐഫോൺ വാങ്ങുന്നവർ കുത്തനെ കൂടിയെന്ന് റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ആപ്പിൾ ഇന്ത്യയിൽ വിറ്റത് 12 ലക്ഷം ഐഫോണുകളാണ്. 94 ശതമാണം വളർച്ചയാണ് ഇത് കാണിക്കുന്നത്. ഇന്ത്യയിൽ തന്നെ നിർമാണം തുടങ്ങിയതോടെയാണ് ഐഫോൺ വിൽപന വർധിച്ചതെന്നാണ് കരുതുന്നത്. മാർക്കറ്റ് ഇന്റലിജൻസ് സ്ഥാപനമായ സൈബർ മീഡിയ റിസർച്ച് (സിഎംആർ) പങ്കിട്ട ഡേറ്റ അനുസരിച്ച് ഐഫോൺ 12, 13 മോഡലുകളുടെ അതിശയകരമായ വിൽപനയാണ് ഇന്ത്യയിൽ ആപ്പിളിനെ തുണച്ചത്.

മൊത്തം വിറ്റുപോയ ഐഫോണുകളിൽ ഏകദേശം 10 ലക്ഷവും ‘മേക്ക് ഇൻ ഇന്ത്യ’ ഹാൻഡ്സെറ്റുകളായിരുന്നു. ആപ്പിൾ ഐപാഡുകൾ ഇന്ത്യയിൽ 34 ശതമാനം വളർച്ച രേഖപ്പെടുത്തി. കമ്പനി രാജ്യത്ത് രണ്ട് ലക്ഷത്തിലധികം ഐപാഡുകളാണ് വിറ്റത്. ആപ്പിൾ ഐപാഡ് (ജെൻ 9), ഐപാഡ് എയർ 2022 എന്നിവയാണ് ഐപാഡ് വില്‍പനയിലെ പ്രധാന ഭാഗവും വഹിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഐഫോണുകൾ ഇന്ത്യയിൽ 4 ശതമാനം സ്മാർട് ഫോൺ വിപണി വിഹിതം നേടുമെന്ന് സിഎംആർ പ്രതീക്ഷിക്കുന്നു. അതേസമയം ഐപാഡുകൾ അതത് വിഭാഗത്തിൽ 20 ശതമാനം വിപണി വിഹിതം രേഖപ്പെടുത്തിയേക്കും. പണപ്പെരുപ്പ സമ്മർദങ്ങൾ, രൂപയുടെ മൂല്യത്തകർച്ച, ഉപഭോക്തൃ ഡിമാൻഡ് കുറയൽ എന്നിവ കാരണം ഇന്ത്യയിലെ സ്‌മാർട് ഫോൺ ബ്രാൻഡുകൾക്ക് നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്.

ഈ വർഷം ആദ്യത്തിൽ തന്നെ ആപ്പിൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഐഫോൺ 13 സ്മാർട് ഫോൺ നിർമിക്കാൻ തുടങ്ങിയതായി സ്ഥിരീകരിച്ചിരുന്നു. 2017 ൽ ഐഫോൺ എസ്ഇ ആണ് ഇന്ത്യയിൽ ആദ്യമായി നിർമിക്കാൻ തുടങ്ങിയത്. 2022 ലെ ഒന്നാം പാദത്തിൽ ആപ്പിൾ ഏകദേശം 10 ലക്ഷം ‘മേക്ക്-ഇൻ-ഇന്ത്യ’ ഐഫോണുകൾ കയറ്റി അയച്ചു. ഐഫോൺ 12, 13 എന്നിവയുടെ വിൽപനയാണ് ആദ്യപാദത്തിൽ 22 ശതമാനം വളർച്ച രേഖപ്പെടുത്താൻ സഹായിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക