ബംഗളുരു: വീട്ടില്‍ ഉറങ്ങുകയായിരുന്ന യുവതിയെ കഴുത്തറുത്ത് കൊല പ്പെടുത്തി തലയുമായി കാമുകന്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി. കര്‍ണാടക വിജയനഗര ജില്ലയിലെ കനാഹോസഹള്ളിക്ക് സമീപമുള്ള പൂജാറഹള്ളി കന്നിബോരയ്യനഹട്ടി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നിര്‍മല (23) എന്ന യുവതിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്.

സംഭവത്തില്‍ കേസെടുത്ത പൊലീസ് കാമുകന്‍ ഭോജരാജിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഉറങ്ങുകയായിരുന്ന നിര്‍മലയെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ഭോജരാജ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണു പോലീസ് പറഞ്ഞത്. പിന്നീട് യുവതിയുടെ അറുത്തുമാറ്റിയ ശിരസ് തൂക്കിപ്പിടിച്ച്‌ ഭോജരാജ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങാനായി എത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഭോജരാജും നിര്‍മലയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി നിര്‍മല മറ്റൊരു വിവാഹത്തിന് സമ്മതിച്ചത് ഭോജരാജിനെ പ്രകോപിപ്പിച്ചു.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക