തലയോലപ്പറമ്ബ് : മറവന്‍തുരുത്തില്‍ ഷൂട്ടിംഗ് സ്ഥലത്ത് മുഖംമൂടി ആക്രമണത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പരിക്ക്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചെമ്ബ് ക്രാംപള്ളില്‍ മിഥുന്‍ ജിത്തിനെ (31) വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഇന്നലെ രാത്രി 7 ഓടെ മറവന്‍തുരുത്ത് പഞ്ഞിപ്പാലത്ത് സിനിമ ലോക്കേഷനില്‍ ബ്യൂട്ടീഷന്‍ ജോലി കഴിഞ്ഞ് ഇറങ്ങുമ്ബോഴായിരുന്നു ആക്രമണം. ബൈക്കിലെത്തിയ മുഖം മൂടി ധരിച്ച അഞ്ചംഗം സംഘം മിഥുനെ ഇരുമ്ബ് വടിയും പട്ടിക കഷ്ണങ്ങളും ഉപയോഗിച്ച്‌ അക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഷൂട്ടിംഗ് സൈറ്റില്‍ നിന്ന് മറ്റും ആളുകള്‍ ഓടിയേത്തിയപ്പോഴേക്കും ആക്രമിസംഘം കടന്ന് കളഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ജൂണ്‍ 24ന് രാവിലെ 11 മണിയോടെ പ്രശസ്ത സിനിമാ സീരിയല്‍ നടന്‍ വി.ടി ഖാലിദ് ഇവിടത്തെ ഷൂട്ടിംഗ് സൈറ്റില്‍ കുഴഞ്ഞ് വീണ് മരിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസം മുമ്ബാണ് ഷൂട്ടിംഗ് വീണ്ടും പുനരാരംഭിച്ചത്.

ആക്രമണത്തിന് പിന്നില്‍ കഞ്ചാവ് ഗുണ്ടാ മാഫിയ സംഘമാണെന്ന് പറയപ്പെടുന്നു. മിഥുന്‍ഉദയാനാപുരം കൊടുപ്പാടം മേഖലയിലെ കഞ്ചാവ് സംഘത്തിനെതിരെ മുന്‍പ് പ്രതികരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട് തലയോലപ്പറമ്ബ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക