കടുത്തുരുത്തി : ഇന്ത്യയിലെ ഏറ്റവും വലിയ പോത്ത് ‘കമാന്‍ഡോ’ കാണക്കാരിയിലെത്തി. കേരള കര്‍ഷകസംഘം കടുത്തുരുത്തി ഏരിയ സമ്മേളനത്തിന് മുന്നോടിയായി നടന്ന കാര്‍ഷികവിളകളുടെയും കിടാരികളുടെയും പ്രദര്‍ശനത്തിലാണ് ഇവയെ എത്തിച്ചത്.

മുറ ഇനത്തില്‍പെട്ട കമാന്‍ഡോ എന്ന പേരുള്ള പോത്ത് ഹരിയാനയില്‍നിന്നുള്ളതാണ്. അഞ്ച് അടി 10 ഇഞ്ച് ഉയരവും 2000 കിലോ തൂക്കവുമുള്ള കമാന്‍ഡോ 2018ല്‍ ദേശീയ ചാമ്ബ്യനായിട്ടുണ്ട്. മുറെ പോത്തുകളുടെ മത്സരത്തില്‍ നൂറോളം പോത്തുകളെ പിന്നിലാക്കിയാണ് കമാന്‍ഡോ ദേശീയ ചാമ്ബ്യനായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്നുവര്‍ഷമായി കൊച്ചി ചെറായിയിലെ കേരള മുറ ഫാമിലാണ് വാസം. പ്രത്യേകം തയാറാക്കിയ ധാന്യക്കൂട്ടുകളാണ് ഭക്ഷണം. പ്രത്യേക വാഹനത്തില്‍ മണ്ണ് നിറച്ച്‌ വെയില്‍ കൊള്ളിക്കാതെയാണ് വിവിധ പ്രദര്‍ശന സ്ഥലങ്ങളിലെത്തിക്കുന്നത്. കാണക്കാരിയില്‍ ഇവയെ കാണാന്‍ നൂറുകണക്കിനുപേര്‍ തടിച്ചുകൂടി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക