ആലപ്പുഴ: പണം വാങ്ങിയിട്ടും പരിപാടിയ്ക്ക് എത്തിയില്ലെന്നരോപിച്ച്‌ നടന്‍ ശ്രീനാഥ് ഭാസിയ്ക്കെതിരെ പരാതി. ആലപ്പുഴ ക്യാബിനറ്റ് സ്പോര്‍ട്സ് സിറ്റി ഭാരവാഹികളാണ് പരാതി നല്‍കിയിരിക്കുന്നത്. ടര്‍ഫ്, ടീ പോയിന്റ് കഫെ എന്നിവ ഉദ്ഘാടനം ചെയ്യുന്നതിനായി ശ്രീനാഥ് ഭാസിയെ ക്ഷണിച്ചിരുന്നു.

പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ആറു ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ നാലു ലക്ഷം രൂപ മുന്‍കൂറായി നല്‍കിയിരുന്നു. ബാക്കി തുക ഉദ്ഘാടന ദിവസം കൈമാറാമെന്നുമായിരുന്നു ധാരണ. എന്നാല്‍ പരിപാടിയ്ക്ക് ഒരു ദിവസം മുന്‍പ് താന്‍ യുകെയില്‍ ആണെന്നും മറ്റൊരു ദിവസത്തേക്ക് പരിപാടി മാറ്റാനും ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശ്രീനാഥ് ഭാസിയുടെ ആവശ്യപ്രകാരം കഴിഞ്ഞ 14ന് നടക്കേണ്ട പരിപാടി 22ലേക്ക് മാറ്റി. എന്നാല്‍ വീണ്ടും പരിപാടി മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഒരുമാസം നീണ്ടുനില്‍‌ക്കുന്ന ടൂര്‍‌ണമെന്റ് നടത്താന്‍ കഴിയാതെ വന്നു. ഇത് ക്ലബ്ബിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തി. പ്രചാരണത്തിനായും ക്ലബ്ബിന് പണം നഷ്ടമായി. ഇതുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിക്കെതിരെ ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കുമെന്ന് ക്ലബ്ബ് പാര്‍ട്ണര്‍മാരായ സക്കീര്‍ ഹുസ്സൈന്‍, സിനാവ്, ഇജാസ്, വിജയകൃഷ്ണന്‍, സജാദ്, നിയാസ്, അല്‍സര്‍ എന്നിവര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക