ഫിറോസാബാദ്/ ഉത്തര്‍പ്രദേശ്: റോഡപകടത്തില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റ യുവതി മരണപ്പെടുന്നതിന് തൊട്ടുമുന്‍പ് പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ആഗ്രയിലെ ധനൗലി സ്വദേശിനിയായ കാമിനി എന്ന യുവതിയാണ് റോഡരികില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഉത്തര്‍പ്രദേശിലെ നര്‍ഖി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബര്‍താര ഗ്രാമത്തിന് സമീപമാണ് സംഭവം.

പൂര്‍ണ ഗര്‍ഭിണിയായിരുന്ന കാമിനി ഭര്‍ത്താവ് രാമുവിനൊപ്പം ബുധനാഴ്‌ച(20.07.2022) മാതൃവീട്ടിലേക്ക് പോകുന്നതിനിടെയാണ് വാഹനാപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാമിനി റോഡിലേക്ക് തെറിച്ചുവീണു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാമിനി റോഡരികില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണ്. കാമിനിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക