സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ രാജ്യത്തെ എല്ലാ വീടുകളിലും മൂന്ന് ദിവസം ദേശീയപതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമൃത് മഹോത്സവം എന്ന പേരിലാണ് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാര്‍ഷികം രാജ്യം ആഘോഷിക്കുന്നത്. ആഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളില്‍ പതാക ഉയര്‍ത്തണം. ഇത് ദേശീയപതാകയുമായുള്ള ബന്ധം ആഴത്തിലുള്ളതാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ യഥാര്‍ഥമക്കളാണെന്ന് തെളിയിക്കാന്‍ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി അസമിലെ എല്ലാ വീടുകളിലും രണ്ട് ദിവസം ദേശീയപതാക ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വവര്‍മ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. അമൃത മഹോത്സവുമായി ബന്ധപ്പെട്ട് രാജ്യത്തെ 20 കോടി വീടുകളില്‍ സൗജന്യമായി ദേശീയപതാക വിതരണം ചെയ്യുന്നതുള്‍പ്പടെയുള്ള പരിപാടികളാണ് ഇത്തവണ ബിജെപി സംഘടിപ്പിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക