ല മൊട്ടയടിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ച്‌ നടി ലെന.തലയുടെ മുന്‍, പിന്‍ ഭാഗങ്ങള്‍ നല്‍കി രസകരമായ കുറിപ്പും താരം നല്‍കിയിട്ടുണ്ട്. ഹോളിവുഡ് ചിത്രം മാട്രിക്‌സിലെ കഥാസന്ദര്‍ഭവുമായി ബന്ധിപ്പിക്കുന്നതാണ് അടിക്കുറിപ്പ്. എന്റെ തല മൊട്ടയടിച്ചപ്പോള്‍ ദ് മാട്രിക്‌സ് ഡീപ്രോഗ്രാമിങ് പ്‌ളഗ് ഇന്‍ ചെയ്തതിന്റെ തെളിവു കണ്ടു. പുറകുവശത്തുള്ള പാടുനോക്കു. ലെന കുറിച്ചു.

ഏതെങ്കിലും കഥാപാത്രത്തിന് വേണ്ടിയാണോ ഈ ലുക്ക് എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. മുന്‍പ് തലമൊട്ടയടിച്ചതിന്റെ ചിത്രങ്ങളാണ് ഇതെന്ന് ലെന പ്രതികരിച്ചു. ചിത്രം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായതിന്റെ സന്തോഷവും ലെന പങ്കുവച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓളം എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ ലെന അടുത്തവര്‍ഷം സിനിമയിലെ ഇരുപത്തിയഞ്ചുവര്‍ഷ യാത്രയിലേക്ക് പ്രവേശിക്കുകയാണ്. സംവിധാനം അപ്പോള്‍ സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്ന് ലെന മുന്‍പ് പറഞ്ഞിട്ടുണ്ട്. ടിപ്പിക്കല്‍ സ്‌റ്റൈല്‍ പിന്തുടരാറില്ലെന്നും മടുപ്പ് തോന്നുമ്ബോഴാണ് ലുക്ക് മാറ്റാറുള്ളതെന്നുമാണ് താരം ഇതേക്കുറിച്ച്‌ പറഞ്ഞിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക