ആലപ്പുഴ: വാഹന പരിശോധനയ്ക്കിടെ എസ്‌ഐ തന്റെ ഭാര്യയോട് മോശമായി പെരുമാറിയതായി ഡിഐജിയുടെ പരാതി. പൊലീസ് ആസ്ഥാനത്തെ ഡിഐജി എം കെ വിനോദ് കുമാറാണ് നോര്‍ത്ത് സ്‌റ്റേഷനിലെ എസ്‌ഐ മനോജിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. വിനോദ് കുമാറിന്റെ ഭാര്യ ഹസീന മാതാവിന് മരുന്ന് വാങ്ങാന്‍ പോയപ്പോള്‍ ഗുരുപുരം ജംക്ഷന് സമീപത്ത് വെച്ചായിരുന്നു എസ്‌ഐ പരിശോധനയ്ക്കായി വാഹനം തടഞ്ഞത്.

ആ സമയം വാഹനത്തിന്റെ രേഖകള്‍ കൈവശമില്ലായിരുന്നു. ഭര്‍ത്താവ് പൊലീസ് ആസ്ഥാനത്ത് ഡിഐജിയാണെന്നും അദ്ദേഹത്തിനൊപ്പം സ്റ്റേഷനില്‍ രേഖകളുമായി എത്താമെന്നും ഹസീന അറിയിച്ചു. എന്നാല്‍ ഇത് കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന എസ് ഐ ഹസീന തന്നെ ഹാജരാകണമെന്ന് നിര്‍ദേശിച്ചെന്നും പരാതിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊതു സ്ഥലത്ത് വെച്ച്‌ സ്ത്രീയെന്ന പരിഗണന നല്‍കാതെ മോശമായി പെറുമായിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ഭര്‍ത്താവിനോട് സംസാരിക്കാന്‍ ഫോണ്‍ നല്‍കാമെന്ന് പറഞ്ഞപ്പോള്‍ എസ്‌ഐ തയ്യാറായില്ല. കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഡിഐജി ആരോപിച്ചു. ഉദ്യോഗസ്ഥനെതിരെ മാതൃകാപരമായ നടപടിയെടുക്കമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക