ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കാതിരിക്കാൻ സദാചാരവാദികൾ വെയ്റ്റിംഗ് ഷെഡിലെ ബെഞ്ച് പൊളിച്ചു; ആൺകുട്ടികളുടെ മടിയിലിരുന്ന് മറുപടി കൊടുത്ത് വിദ്യാർത്ഥിനികൾ: സംഭവം തിരുവനന്തപുരത്ത്.

തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച്‌ ഇരിക്കുന്നു എന്ന് ആരോപിച്ച്‌ നാട്ടുകാര്‍ ബെഞ്ച് വെട്ടിപ്പൊളിച്ചു. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിന് (സി ഇ ടി ) സമീപമാണ് സദാചാരവാദികളായ ചിലരുടെ പ്രവൃത്തി.

ഒരുമിച്ച്‌ ഇരിക്കാന്‍ സാധിക്കുമായിരുന്ന ബെഞ്ച് വെട്ടിപ്പൊളിച്ച്‌ ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന രീതിയിലാക്കുകയായിരുന്നു. എന്നാല്‍ ഇതില്‍ തളരാനൊന്നും വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല. ബെഞ്ച് പൊളിച്ചവരുടെ മുഖത്തടിക്കുന്ന പോലെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരുമിച്ച്‌ ഇരിക്കാനല്ലേ പാടില്ലാത്തതായുള്ളു മടിയില്‍ ഇരിക്കാമല്ലോ എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതികരണം. എന്നിട്ട് സുഹൃത്തുക്കളുടെ മടിയിലിരിക്കുന്ന ഫോട്ടോയും പങ്കുവെച്ചു. സദാചാരവാദികളായ നാട്ടുകാര്‍ തകര്‍ത്ത ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരിക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

സംഭവത്തില്‍ ഇതിനോടകം നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ആണും പെണ്ണും എവിടെയെങ്കിലും അടുത്തുടുത്ത് ഇരിക്കുന്നത് കണ്ടാല്‍ സദാചാരം മൂടിയ തലച്ചോറുള്ളവര്‍ക്ക് ഉടനെ കൃമികടി തുടങ്ങും എന്നാണ് ഒരാളുടെ കമന്റ്. അങ്ങനെയുള്ളവര്‍ക്ക് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ആണെങ്കില്‍ ആല്‍ബന്‍ഡസോള്‍ കൊടുക്കും എന്നും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ആസനത്തില്‍ ആപ്പടിക്കും എന്നും കമന്റില്‍ പറയുന്നു. രസകരമായ ചില കമന്റുകള്‍ വായിക്കാം.

നല്ല രസമുള്ള ഒരു ഫോട്ടോ. തിരുവനന്തപുരം സി ഇ ടിയാണ്. കോളേജിന് അടുത്തുള്ള ബെഞ്ചില്‍ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ച്‌ ഇരിക്കുന്നത് കണ്ട് നാട്ടുകാര്‍ക്ക് ചെറിയ ഒരു കണ്ണുകടി. ചെറുതൊന്നുമല്ല. ആ ബെഞ്ച് മൊത്തം വെട്ടി പൊളിച്ച്‌ ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന കോലത്തിലാക്കി.

നശിച്ച പിള്ളേര്‍ ഇങ്ങനെ റെസ്‌പോണ്ട് ചെയ്തു. സദാചാര ചേട്ടന്മാര്‍ ഉറക്കമില്ലാതെ തെരുവുകളിലൂടെ അലയുന്നു എന്നാണ് കേട്ടത് എന്നാണ് ഒരാളുടെ കമന്റ്.

സാമൂഹിക അകലം പാലിക്കുക എന്ന ദീര്‍ഘ വീക്ഷണത്തോടെ ഒരു നല്ല കാര്യം ചെയ്തതിനെ ഇങ്ങനെ അപഹസിക്കേണ്ട കാര്യമുണ്ടോ സൂര്‍ത്തേ…. നിന്ദിച്ചില്ലെങ്കിലും വന്ദിക്കാതിരുന്നൂടെ എന്നാണ് ഒരാളുടെ പരിഹാസം.

നാട്ടില്‍ ഒരു പണിയും ഇല്ലാത്തവരാണ് ബെഞ്ച് വെട്ടി പൊളിക്കാനൊക്കെ ഇറങ്ങൂ. നാട്ടില്‍ തൊഴിലില്ലായ്മ എത്രത്തോളം രൂക്ഷമാണ് എന്ന് ഇതില്‍ നിന്ന് മനസിലാക്കാം എന്നാണ് ഒരാളുടെ കമന്റ്

Exit mobile version