കൊച്ചി; നിയമസഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയ്ക്കെതിരെ മത്സരിക്കുന്നതിൽ നിന്നും ഒരു ഘട്ടത്തിൽ പിൻമാറണമെന്ന് വരെ താൻ ആലോചിച്ചിരുന്നുവെന്ന് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. താൻ സഹോദരനെ പോലെ കണ്ടിരുന്ന വ്യക്തിയാണ് അദ്ദേഹം. തനിക്കെതിരെ മത്സരിക്കുന്നതിൽ അദ്ദേഹത്തിനും വലിയ ആശങ്ക ഉണ്ടായിരുന്നുവെന്നും പദ്മജ പറഞ്ഞു. ഫ്ലവേഴ്സ് ഒരു കോടി പരിപാടിയിലായിരുന്നു പദ്മജയുടെ വാക്കുകൾ.

‘സുരേഷ് ഗോപിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ പ്രേരിപ്പിച്ചത് എന്റെ അച്ഛനാണ്. ഇതിനെല്ലാം താനാണ് സാക്ഷി.സുരേഷ് ഗോപി തന്നെയൊരു സഹോദരിയെ പോലെയാണ് കണ്ടിരുന്നത്. താനും സഹോദരനെ പോലെയാണ് കണ്ടത്. തിരഞ്ഞെടുപ്പിൽ മത്സരികുന്നതിൽ നിന്നും പിൻമാറണമെന്ന് താൻ കരുതിയിരുന്നു. എന്നാൽ അപ്പോഴേക്കും അതിന്റെ സമയം അവസാനിച്ചിരുന്നു. സുരേഷ് ഗോപിക്ക് വലിയ ടെൻഷൻ ഉണ്ടായിരുന്നു’,പദ്മ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പദ്മജ തന്റെ എതിർ സ്ഥാനാർത്ഥിയാണെങ്കിലും തങ്ങൾ തമ്മിലുള്ള നല്ല ബന്ധത്തിന് ഒരു കോട്ടവും തട്ടില്ലെന്ന് നേരത്തേ തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് സുരേഷ് ഗോപി പറഞ്ഞിരുന്നു. രാഷ്ട്രീയമല്ല രാഷ്ട്രമാണ് പ്രധാനമെങ്കില്‍ മത്സരം അതിലെ അനിവാര്യതയാണെങ്കില്‍ സ്വന്തം അച്ഛനെതിരെയാണെങ്കിലും മത്സരിക്കണം. പത്മജ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് ഞാന്‍ പോയി. അത് എന്റെ ഇഷ്ടമാണ്. ആ പ്രസ്ഥാനത്തിന്റെ ഐഡിയോളജിക്ക് ശക്തി പകരാന്‍ വേണ്ടി അവര്‍ക്കൊപ്പം ഞാന്‍ പോയി. പൊരുതുന്നു. ബന്ധം എന്നത് ബന്ധം തന്നെയാണ്. അതിൽ ഒരു കോട്ടവും തട്ടില്ല എന്നായിരുന്നു പ്രചരണത്തിനിടെ സുരേഷ് ഗോപി വ്യക്തമാക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക