യു എസ് ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞിരിക്കുകയാണ്. ഇന്ന് ആദ്യ വ്യാപാരത്തില്‍ തന്നെ 80 കടന്നു. ആദ്യമായാണ് ഇതു സംഭവിക്കുന്നത്. ഒരു ഡോളറിന് 80.06 ആയി രൂപയുടെ മൂല്യം ഇടിഞ്ഞതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കെന്നതു ഒരു യുഎസ് ഡോളര്‍ വാങ്ങാന്‍ ആവശ്യമായ രൂപയുടെ എണ്ണമാണ്. ഇത് അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങുന്നതിന് മാത്രമല്ല, ഇന്ത്യന്‍ പൗരന്മാര്‍ക്കും കമ്ബനികള്‍ക്കും ഡോളര്‍ ആവശ്യമുള്ള മറ്റ് ചരക്കുകളുടെയും സേവനങ്ങളുടെയും (ക്രൂഡ് ഓയില്‍) ഒരു പ്രധാന അളവാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രൂപയുടെ മൂല്യം കുറയുമ്ബോള്‍, ഇന്ത്യയ്ക്കു പുറത്തുനിന്ന് എന്തെങ്കിലും വാങ്ങുന്നതിന് (ഇറക്കുമതി) ചെലവ് കൂടും. ഇതിനൊരു മറുവശം കൂടിയുണ്ട്. ഇതേ യുക്തിപ്രകാരം, ഒരാള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് (പ്രത്യേകിച്ച്‌ യു എസിലേക്ക്) ചരക്കുകളും സേവനങ്ങളും വില്‍ക്കാന്‍ (കയറ്റുമതി ചെയ്യാന്‍) ശ്രമിക്കുകയാണെങ്കില്‍, രൂപയുടെ ഇടിവ് ഇന്ത്യയുടെ ഉല്‍പ്പന്നങ്ങളെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുന്നു. കാരണം മൂല്യത്തകര്‍ച്ച വിദേശികള്‍ക്ക് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് വിലകുറഞ്ഞതാക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക