കാസര്‍ക്കോട്: പത്താം ക്ലാസ് വിദ്യാര്‍ഥി ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍ക്കോട് ചയ്യോത്തിലാണ് സംഭവം. പുതുമന ഷാജി ജോസിന്റെ മകന്‍ അരുള്‍ വിമല്‍ (15) ആണ് മരിച്ചത്. രാവിലെ ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഷിജിയാണ് അരുള്‍ വിമലിന്‍റെ അമ്മ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക