കൊച്ചി: കിഫ്ബി ഇടപാടില്‍ തനിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്റ്‌റേറ്റ് നോട്ടിസ് ലഭിച്ചിട്ടില്ലെന്ന് മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. നോട്ടിസ് കിട്ടിയാലും ചൊവ്വാഴ്ച താന്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നും തോമസ് ഐസക് പറഞ്ഞു. നോട്ടീസ് ലഭിക്കാതെ എങ്ങനെയാണ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകുകയന്നും അദ്ദേഹം പറഞ്ഞു.

’എനിക്ക് ഇ.ഡിയുടെ നോട്ടിസൊന്നും ലഭിച്ചിട്ടില്ല. അങ്ങനെ കിട്ടിയാലും ഞാന്‍ അവരുടെ മുന്നില്‍ ഹാജരാകാന്‍ പോകുന്നില്ല. കാരണം എനിക്ക് മറ്റ് പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യാനുണ്ട്. അവര്‍ക്ക് എന്നെ അറസ്റ്റ് ചെയ്യേണ്ടിവരും,’ തോമസ് ഐസക്ക് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തോമസ് ഐസക്ക്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ നോട്ടീസ് വന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപെട്ടുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ തോമസ് ഐസക്ക് ഇത് നിഷേധിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക