ലക്‌നൗ: നാല് മാസം പ്രായമുള്ള കുട്ടിയെ മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കുരങ്ങന്‍മാര്‍ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയതായി പരാതി. ഉത്തര്‍ പ്രദേശിലെ ബറെയ്‌ലിയിലാണ് സംഭവം. ബറേലിയിലെ ദുംഗ ഗ്രാമത്തിലെ നിര്‍ദേശ് ഉപാധ്യായ എന്നയാളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്.

നിര്‍ദേശും ഭാര്യയും കുഞ്ഞിനെയെടുത്ത് ടെറസിലുടെ നടക്കുകയായിരുന്നു. ഈ സമയത്ത് കുരങ്ങന്‍മാരുടെ ഒരു കൂട്ടം ടെറസില്‍ എത്തി. നിര്‍ദേശ് കുരങ്ങന്‍മാരെ ഓടിക്കാന്‍ ശ്രമിച്ചുവെങ്കിലും അവ ഇയാളെ വളയുകയായിരുന്നു. തുടര്‍ന്ന് പടിക്കെട്ട് വഴി താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ നിര്‍ദേശിന്റെ കൈയ്യില്‍ നിന്ന് കുഞ്ഞ് താഴെ വീണു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് പിന്നാലെ ഒരു കുരങ്ങന്‍ കുഞ്ഞിനെ നിലത്ത് നിന്ന് എടുത്ത് താഴേക്ക് എറിയുകയായിരുന്നെന്നാണ് പരാതി. നിലത്ത് വീണ കുഞ്ഞ് തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നാണ് ബറെയ്‌ലിയിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ലളിത് വര്‍മ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക