ഡല്‍ഹി: രാജ്യത്തെ പ്രഥമ പൗരനെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് നാളെ. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറര്‍ ദ്രൗപദി മുര്‍മുവാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി. അറുപത് ശതമാനത്തിലധികം വോട്ടുകള്‍ ഇതിനോടകം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം എതിര്‍ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് മികച്ച മത്സരം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.

തിങ്കളാഴ്ച പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കെ എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗവും ഇന്ന് ചേരുന്നുണ്ട്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്‍റെ മോക് ഡ്രില്ലും നടത്തും. പ്രതിപക്ഷ പാര്‍ട്ടികളും ഇന്ന് യോഗം ചേരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അതേസമയം, പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറിനെ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് ധനകറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ജനതാദളിലൂടെ രാഷ്ട്രീയത്തിലെത്തിയ ധന്‍കര്‍ സുപ്രീംകോടതിയിലെ അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക