കൊച്ചി: കെഎസ്‌ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. കോതമംഗലം സ്വദേശി ഷറഫുദ്ദീന്‍ കെ കെയാണ്(51) മരിച്ചത്. എറണാകുളം കൂത്താട്ടുകുളത്താണ് സംഭവം. വൈദ്യുതി ലൈനിലെ അറ്റകുറ്റ പണിക്കിടെ ഷോക്കേല്‍ക്കുകയായിരുന്നു.

അറ്റകുറ്റ പണിയ്ക്കായി ഓഫാക്കേണ്ട ട്രാന്‍സ്‌ഫോര്‍മര്‍ മാറിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിരക്ഷാ സേന എത്തിയാണ് ഷറഫുദ്ദീനെ പോസ്റ്റില്‍ നിന്നിറക്കിയത്. ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക