കോട്ടയം: പൊണ്ണത്തടിയും പ്രമേഹവും സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുടെ നിരക്ക് വളരെ കൂടുതലാണ് കേരള സമൂഹത്തില്‍. പൊണ്ണത്തടി കുറയ്ക്കാനുള്ള ആധുനിക ചികില്‍സകള്‍ സ്വകാര്യ ആശുപത്രികളില്‍ ഉണ്ടെങ്കിലും ഇതിനു വേണ്ടുന്ന ഉയര്‍ന്ന ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതുമല്ല. എന്നാല്‍ സാധാരണക്കാര്‍ക്കും പ്രാപ്യമാവും വിധം കുറഞ്ഞ ചെലവുള്ള പൊണ്ണത്തടി ചികില്‍സ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുകയാണ് കോട്ടയം മെഡിക്കല്‍ കോളജ്.

പ്രമേഹവും അമിത വണ്ണവും ഒത്തുചേര്‍ന്നു വരുന്ന ” ഡയബേസിറ്റി ” എന്ന രോഗാവസ്ഥക്ക് പരിഹാരമായി “മിനി ഗാസ് ട്രിക് ബൈപാസ് ” എന്ന താക്കോല്‍ദ്വാര ശസ്ത്രക്രിയ വിജയകരമായി നടപ്പിലാക്കിയിരിക്കുകയാണ് ഈ സര്‍ക്കാര്‍ ആതുരാലയം. ചങ്ങനാശേരി സ്വദേശിയായ 47-കാരനില്‍ നടത്തിയ ശസ്ത്രക്രിയയാണ് വിജയകരമായത്. 132 കിലോ തൂക്കവും പ്രമേഹവും ഉറക്കത്തില്‍ ശ്വാസം കിട്ടാതെ വരുന്ന രോഗവുമായിട്ടാണ് ഇദ്ദേഹം ആശുപത്രിയില്‍ എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊണ്ണത്തടി കുറയ്ക്കാനുള്ള ആധുനിക ചികില്‍സകള്‍ സ്വകാര്യ ആശുപത്രികളില്‍ ഉണ്ടെങ്കിലും ഇതിനു വേണ്ടുന്ന ഉയര്‍ന്ന ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതുമല്ല. എന്നാല്‍ സാധാരണക്കാര്‍ക്കും പ്രാപ്യമാവും വിധം കുറഞ്ഞ ചെലവുള്ള പൊണ്ണത്തടി ചികില്‍സ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുകയാണ് കോട്ടയം മെഡിക്കല്‍ കോളജ്.

ഇദ്ദേഹത്തെ ഡോക്ടര്‍മാര്‍ “മിനി ഗാ സ്ട്രിക് ബൈപാസ് ” ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. രണ്ടാഴ്ച കൊണ്ട് കുറഞ്ഞത് 15 കിലോ തൂക്കം. ആറു മാസത്തോളം നീളുന്ന തുടര്‍ ചികില്‍സയിലൂടെ ഇനിയും 60 കിലോ തൂക്കം കുറയുമെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു. ഇതിനായി കഠിനമായ വ്യായാമ മുറകളോ ഭക്ഷണ ക്രമീകരണമോ വേണ്ടതില്ല എന്നതാണ് പ്രത്യേകത. സ്വകാര്യ ആശുപത്രികളില്‍ ഈ ചികില്‍സയ്ക്കായി വേണ്ടി വരിക രണ്ടര ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ്.

എന്നാല്‍ ഇതിന്റെ പത്തിലൊന്ന് ചെലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സ പൂര്‍ത്തിയാക്കാമെന്ന് ആശുപത്രി ആര്‍എംഒ ഡോ. ആര്‍പി രഞ്ജിന്‍ പറയുന്നു. ഒബിസിറ്റി ക്ലിനിക്ക് മേധാവി ഡോ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഡോ. ജോസ് സ്റ്റാന്‍ലി , ഡോ. ഋത്വിക് , ഡോ. ഷേര്‍ളി വര്‍ഗീസ്, ഹെഡ് നഴ്സ് രൂപരേഖ എന്നിവരാണ് വിജയകരമായ ആദ്യ ശസ്ത്രക്രിയയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക