ന്യൂഡല്‍ഹി: ഏതെങ്കിലും കമ്ബനി വിറ്റ ഉപകരണം ഉടമയ്ക്ക് സ്വന്തമായോ മറ്റേതെങ്കിലും റിപ്പയര്‍ സെന്റര്‍ വഴിയോ നന്നാക്കാനുള്ള അവകാശം (Right to Repair) അനുവദിക്കുന്ന നിയമം കൊണ്ടുവരാന്‍ ഒരുങ്ങി ഇന്ത്യ. കാര്‍ മുതല്‍ മൊബൈല്‍ ഫോണ്‍ വരെയുള്ള എല്ലാ ഉല്‍പന്നങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. ഉപഭോക്തൃ സേവന വകുപ്പ് അഡിഷനല്‍ സെക്രട്ടറി നിധി ഖരെ അധ്യക്ഷത വഹിച്ച യോഗത്തിലാണ് ഈ പ്രശ്‌നത്തിന്റെ എല്ലാ വശങ്ങളും പഠിച്ച്‌ നിയമനിര്‍മാണം നടത്താന്‍ തീരുമാനിച്ചത്.

ഉപയോക്താക്കള്‍ക്ക് ‘തിരഞ്ഞെടുക്കാനുള്ള അവകാശം’ ഉറപ്പുവരുത്തുന്ന നിയമം കൊണ്ടുവരുന്നതു വഴി ഉപഭോക്താക്കള്‍ നേരിടുന്ന ചൂഷണത്തെ ചെറുക്കാനാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഉപകരണങ്ങള്‍ നന്നാക്കാന്‍ വിറ്റ ബ്രാന്‍ഡിനെ തന്നെ ആശ്രയിക്കണം. പല കമ്ബനികളും അമിത പണം ഈടാക്കുന്നുമുണ്ട്. ഉപകരണങ്ങളുടെ ഘടകങ്ങള്‍ പൊതുവിപണിയില്‍ ലഭ്യമാക്കാതെയും അംഗീകൃത സ്ഥാപനങ്ങളില്‍ നന്നാക്കാത്ത പക്ഷം വാറന്റി ഇല്ലാതാക്കും തുടങ്ങിയ ഭീഷണികളിലൂടെയാണ് കുത്തക സൃഷ്ടിക്കുന്നതെന്ന പരാതികളും പുറത്തു വരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉപഭോക്താക്കളെ ശാക്തീകരിക്കുക, ഇലക്‌ട്രോണിക്ക് മാലിന്യം കുറയ്ക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഈ നിയമം നിര്‍മ്മിക്കുന്നത്. അതേസമയം വ്യാജ ഉപകരണ ഘടകങ്ങള്‍ വിപണി കീഴടക്കുമെന്ന ആശങ്കയെ പരിഹരിക്കാന്‍ ‘ഗ്രേ മാര്‍ക്കുകളും’ കര്‍ശനമാക്കും. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വാങ്ങാത്ത ഉപകരണങ്ങള്‍ക്കും വാറന്റി ലഭ്യമാകുന്ന സംവിധാനമാണ് ഗ്രേമാര്‍ക്ക്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക