തിരുവനന്തപുരം: വിവാദ പരാമര്‍ശങ്ങളില്‍ മയമില്ലാതെ എംഎം മണി (MM Mani). കെകെ രമയ്ക്കെതിരെ നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തിന്റെ ചൂടാറും മുന്‍പ് സിപിഐ ദേശീയ നേതാവ് ആനിരാജയ്ക്ക് (Annie Raja)എതിരെയും മണിയുടെ വിവാദ പ്രസ്താവന. ആനി രാജ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കുന്നത് എന്നാണ് പരാമര്‍ശം.

ആനി രാജയുടെ വിമര്‍ശനം കാര്യമാക്കുന്നില്ലെന്നും സമയം കിട്ടിയാല്‍ കെ കെ രമയ്ക്കെതിരെ ഇതിലും ഭംഗിയായി പറഞ്ഞേനെയെന്നും മണി പറഞ്ഞു. രമയ്ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് ഇന്നലെ എം എം മണി പറഞ്ഞിരുന്നു. എം എം മണി പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞതെന്ന് വിവാദപ്രസംഗം നടക്കുമ്ബോള്‍ നിയമസഭ നിയന്ത്രിച്ചിരുന്ന ഇ കെ വിജയന്‍ പറഞ്ഞിരുന്നു. മണിക്കെതിരെ ആനിരാജയും ബിനോയ് വിശ്വവുമടക്കമുള്ള സിപിഐ നേതാക്കളും രംഗത്തുവന്നിരുന്നു. ഇതിനുള്ള പ്രതികരണത്തിലാണ് ആനി രാജയ്ക്കെതിരായ മണിയുടെ അധിക്ഷേപം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, എം എം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ രംഗത്തെത്തി. എം എം മണിയുടേത് തെമ്മാടി നിഘണ്ടുവാണ്. മണി നിരന്തരം മോശം ഉപയോഗിക്കുന്നു. മണിയുടേത് നാട്ടുഭാഷയാണെന്നത് തെറ്റായ വ്യാഖ്യാനമാണ്. മണിയെ തിരുത്താന്‍ സിപിഎം തയാറാകണം. ആനി രാജ ഡല്‍ഹിയിലല്ലെ ഉണ്ടാക്കുന്നതെന്ന് ചോദിച്ചാല്‍ ബൃന്ദ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നതെന്നും കെ കെ ശിവരാമന്‍ ചോദിച്ചു.

വ്യാഴാഴ്ച ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് മണി രമയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ‘ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു മുഖ്യമന്ത്രിക്ക് എതിരെ, എല്‍ഡിഎഫ് സര്‍ക്കാരിന് എതിരെ, ഞാന്‍ പറയാം ആ മഹതി വിധവയായി പോയി, അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല’- എന്നായിരുന്നു മണിയുടെ പരാമര്‍ശം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക