മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്ന് മൊഴി നൽകാൻ പൊലീസ് ആവശ്യപ്പെട്ടുവെന്ന് ഡ്രൈവർ അനീഷ് സദാശിവൻ. മൊഴി നൽകേണ്ട കാര്യങ്ങൾ പൊലീസ് എഴുതി നൽകി. ഗൂഢാലോചനക്ക് വേണ്ടിയാണ് പാലക്കാട് വന്നതെന്നും ഗൂഢാലോചന നടത്തിയെന്നും പറയണമെന്നുമായിരുന്നു നിർദേശം. ഇതിന് തതയ്യാറായില്ലെന്നും തുടർന്നാണ് പാലക്കാട് കേസിൽ പ്രതിയാക്കിയതെന്നും അനീഷ് ആരോപിച്ചു. സ്വപ്ന സുരേഷിനോടൊപ്പമാണ് അനീഷ് മാധ്യമങ്ങളെ കണ്ടത്.

അതേസമയം, ഗൂഡാലോചനക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്. പൊലീസിന് അനുകൂലമായി രഹസ്യമൊഴി നൽകാതിരുന്ന തന്റെ ഡ്രൈവറെ ഭീഷണിപ്പെടുത്തിയെന്നും വിസമ്മതിച്ചതോടെ കള്ളക്കേസിൽ കുടുക്കിയെന്നുമാണ് ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ പ്രതിയായ കേസിൽ സ്വപ്നയുടെ ഡ്രൈവർ അനീഷിനെ പൊലീസ് പ്രതി ചേർത്തിരുന്നു. 2021 ജൂലൈയിൽ നടന്ന സംഭവത്തിൽ പതിനൊന്നാം തീയതിയാണ് അഗളി പൊലീസ് കേസെടുത്തത്. ഷാജ് കിരൺ ഉൾപ്പെടെയുള്ളവരെ കേസിൽ സാക്ഷികളാക്കിയും തന്നെ സഹായിക്കുന്നവരെ പ്രതിചേർത്തും മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസ് വേട്ടയാടുകയാണെന്ന് സ്വപ്ന ആരോപിച്ചു.

കേരള പോലീസിലെ മിടുക്കർ അന്വേഷിക്കുന്ന ഗൂഢാലോചന കേസിലെ സാക്ഷികൾക്ക് ക്രെഡിബിലിറ്റി ഉണ്ടോ?

വിവാദ കഥാപാത്രങ്ങളായ ഷാജ് കിരണും, സരിത എസ് നായരും മറ്റും സാക്ഷികളായ കേസാണ് മുഖ്യമന്ത്രിക്കെതിരെയുള്ള ഗൂഢാലോചനക്കേസ്. പ്രതികൾ ആകട്ടെ മുഖ്യമന്ത്രിയെ നിശിതമായി വിമർശിക്കുന്ന സ്വപ്നയും പിസി ജോർജും ക്രൈം നന്ദകുമാറും. സ്വപ്നക്ക് ജോലി നൽകിയ എച്ച് ആർ ഡി എസ് ഡയറക്ടർ അജി കൃഷ്ണൻ അറസ്റ്റിലായി ജയിലിൽ പോയത് ഒരു വർഷം മുമ്പ് ലഭിച്ച പരാതിയിന്മേൽ എടുത്ത് കേസിലാണ്. ക്രൈം നന്ദകുമാർ മന്ത്രി വീണ ജോർജിന്റെ നഗ്നവീഡിയോ അവരോട് സാദൃശ്യമുള്ള ഒരു യുവതിയെ വച്ച് ഷൂട്ട് ചെയ്യാൻ ശ്രമിച്ചുവെന്ന കേസിൽ ജയിലിൽ കഴിയുകയാണ്.

ഇത്തരം കാഴ്ചകൾ കാണുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന ഒരു സംശയം മുഖ്യമന്ത്രിയുടെ എതിരാളികൾക്കെതിരെയുള്ള കേസുകൾ മാത്രമേ കേരള പോലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നുളളൂ എന്നാണ്. ഇങ്ങനെ പറയാൻ കാരണം പ്രമാദമായ പല കേസുകളിലും ഇപ്പോൾ കേരള പോലീസ് ഇരുട്ടിൽ തപ്പുകയാണ്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഭരണകക്ഷിയായ സിപിഎമ്മിന്റെ സംസ്ഥാന ആസ്ഥാനമായ എകെജി സെന്റെറിലേക്ക് ‘ബോംബ്’ എറിഞ്ഞ കേസ്.

ഏതായാലും ഒരു കാര്യം വ്യക്തമാണ്. സ്വപ്നസുരേഷ് രണ്ടും കൽപ്പിച്ചാണ്. കേന്ദ്ര ഏജൻസികൾ അന്വേഷണം അട്ടിമറിച്ചില്ലെങ്കിൽ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കാൻ പര്യാപ്തമായ പല കഥകളും പുറത്തു വന്നേക്കാം. ഇരട്ടച്ചങ്കുള്ള പല വൻമരങ്ങളും വീണു പോയേക്കാം. സിപിഎം എന്ന പാർട്ടിയിലെ പല വിഗ്രഹങ്ങളും ഉടഞ്ഞു വീണേക്കാം. ഇതിനുള്ള സാധ്യതകൾ ഊഹാപോഹങ്ങൾ മാത്രമല്ല, മറിച്ച് ചില വെറിപിടിച്ച പ്രകടനങ്ങളാണ്. ഇത്തരം പ്രകടനങ്ങൾ നടത്തുന്നത് സിപിഎം അനുഭാവമുള്ള വിദ്യാർത്ഥി സംഘടനകൾ മുതൽ, പാർട്ടിയുടെ മുതിർന്ന നേതാക്കൾ വരെയുള്ളവരാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക