ചലച്ചിത്ര നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ മരണത്തിന്റെ ഞെട്ടലിലാണ് സിനിമ ലോകം. ചെന്നൈയിലെ ഫ്ലാറ്റില്‍ രാവിലെ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ദുരൂഹത നിറഞ്ഞവയായിരുന്നു

മരണത്തിനു മണിക്കൂറുകള്‍ മുന്‍പ് അദ്ദേഹം ഇട്ട ഫേസ്ബുക് കുറിപ്പുകള്‍ ഏറെ ദുരൂഹത നിറഞ്ഞവയായിരുന്നു. അതിലൊന്ന് ഇങ്ങനെയായിരുന്നു, ദീര്‍ഘനേരം ചെറിയ അളവില്‍ ഉമിനീര് ഇറക്കുന്നതില്‍ സംഭവിക്കുന്നതാണ് മരണം എന്നാണ്. മറ്റൊരു പോസ്റ്റില്‍ പറഞ്ഞത്കലയിലും സിനിമയിലും വ്യക്തികള്‍ അവരുടെ നിലനില്‍പ്പ് ഉറപ്പിക്കാനുള്ള ശ്രമം ആണ് . മരണവും, നിലനില്‍പ്പും, മനുഷ്യജീവിതവുമാണ് പോസ്റ്റുകളില്‍ ഏറെയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://m.facebook.com/story.php?story_fbid=pfbid0YiBrUhweBJahuzqKj433GrKCaSnNKeQX5aEhywSRsAeKcqDmhZhvXdpT5SHMoUKCl&id=696695277

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. 1978 ല്‍ പുറത്തിറങ്ങിയ ‘ആരവ’ത്തിലൂടെ സിനിമയിലെത്തിയ പ്രതാപ് എണ്‍പതുകളില്‍ മലയാളം, തമിഴ് സിനിമകളില്‍ തരംഗമായിരുന്നു.

ഭരതന്‍ ചിത്രം ‘തകര’യിലൂടെ മലയാളത്തില്‍ ചുവടുറപ്പിച്ച പ്രതാപ് പോത്തന്‍ ചാമരം, അഴിയാത കോലങ്ങള്‍, നെഞ്ചത്തെ കിള്ളാതെ, വരുമയില്‍ നിറം ചുവപ്പ്, മധുമലര്‍, കാതല്‍ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതല്‍ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ വേഷമിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക