ഡ്രൈവറില്ലാതെ തനിയെ മുന്നോട്ടു നീങ്ങിയ കെ.എസ്.ആര്‍.ടി.സി. ബസ് ബ്രേക്ക് ചവിട്ടി നിര്‍ത്തി യാത്രക്കാരി. തുറവൂരിലെ തന്‍റെ സ്ഥാപനത്തിലേക്ക് പോകാനായി എറണാകുളം കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് ആലപ്പുഴ ബസില്‍ കയറിയ കലൂര്‍ സ്വദേശിയായ രേഷ്ന എന്ന യുവതിയുടെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. വ്യാഴാഴ്ച രാവിലെ 8.30യോടെയായിരുന്നു സംഭവം.

മുന്‍ സീറ്റിലാണ് രേഷ്ന ഇരുന്നിരുത്. ഡ്രെൈവര്‍ എത്തുന്നതെയുള്ളു, യാത്രക്കാര്‍ ഒരോരുത്തരായി ബസിലേക്ക് കയറി. കുറച്ച്‌ കഴിഞ്ഞപ്പോള്‍ ഡ്രൈവറില്ലാതെ വണ്ടി മുന്നോട്ട് നീങ്ങാന്‍ തുടങ്ങി. യാത്രക്കാരില്‍ പലരും ഇത് കണ്ട് പരിഭ്രാന്തരായി നിലവിളിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നെ ഒന്നും നോക്കിയില്ല, ബസിന്‍റെ മുന്‍ഭാഗത്ത് ഇരുന്ന രേഷ്ന ഡ്രൈവര്‍ സീറ്റിലേക്ക് കടന്നിരുന്ന് ബ്രേക്ക് ചവിട്ടി വണ്ടി നിര്‍ത്തി. ഡ്രൈവിങ് അറിയില്ലെങ്കിലും റെയില്‍വേ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് അരുണ്‍ വാഹനമോടിക്കുന്നത് കണ്ടുള്ള പരിചയമുണ്ട് രേഷ്നയ്ക്ക്.അരുണ്‍ പറഞ്ഞുതന്നിട്ടുള്ള എ.ബി.സി. രീതി (ആക്സിലറേറ്റര്‍, ബ്രേക്ക്, ക്ലച്ച്‌) ഓര്‍ത്താണ് ബ്രേക്കില്‍ കാല്‍ അമര്‍ത്തിയതെന്ന് രേഷ്ന പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തിയിടുന്നിടത്ത് ഒരു ചരിവ് ഉണ്ട്. വണ്ടി സെക്കന്‍ഡ് ഗിയറില്‍ കിടന്നാല്‍, ആളുകള്‍ കയറുന്നത് അനുസരിച്ച്‌ തെന്നി തനിയെ നീങ്ങാന്‍ സാധ്യതയുണ്ട്. ഏതായാലും രേഷ്നയുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് വലിയ ഒരു അപകടമാണ് ഒഴിവായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക