എറണാകുളം: ശബരിമലയില്‍ പ്രവേശിച്ച കനക ദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും തമ്മില്‍ വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. ഇതിനിടെ കനക ദുര്‍ഗയ്‌ക്കൊപ്പം ശബരിമലയില്‍ കയറിയ ബിന്ദു അമ്മിണി ശിവന്‍കുട്ടിക്കെതിരെ പീഡന ആരോപണവുമായി രംഗത്തെത്തി. ലിബറല്‍ കുപ്പായമിട്ട് ദളിത് സ്ത്രീകളെ പീഡിപ്പിച്ചെന്നാണ് ബിന്ദു അമ്മിണിയുടെ ആരോപണം. ഫേസ്ബുക്കിലൂടെയാണ് അവരുടെ ആരോപണം.

ബിന്ദു അമ്മിണിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം കാണാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരുപാട് ആലോചിച്ചാണ് ഞാന്‍ ഇത്‌ എഴുതുന്നത്. എഴുതാതെ ഇരിക്കാന്‍ എന്റെ മനസാക്ഷി അനുവാദിക്കുന്നില്ല. ഒപ്പം നില്‍ക്കാന്‍ ചിലപ്പോള്‍ ആരും ഉണ്ടാവില്ല എന്ന തിരിച്ചറിവോടെ തന്നെ.
സാംസ്കാരിക സാമൂഹിക മനുഷ്യാവകാശ കുപ്പായമണിഞ്ഞവരുടെ സ്ത്രീ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഷോക്കിങ് ആണ്. ഒരാള്‍ മോണോഗമസ് ആണോ പോളിഗമസ് ആണോ എന്നതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നം അല്ല. പക്ഷെ സ്ത്രീകളെ പ്രേത്യേകിച്ചും ദളിത്‌ സ്ത്രീകളെ കബളിപ്പിച്ചു റിലേഷന്‍ഷിപ്പില്‍ നിര്‍ത്തുകയും ചൂഷണം ചെയ്യുകയും ചെയ്യുക എന്നത് നിശബ്ദയായി നോക്കി നില്‍ക്കാന്‍ ആവില്ല.

ഇത്തരക്കാരുടെ നിരയിലേക്ക് വിളയോടി ശിവന്‍കുട്ടി എന്ന ആളുടെ പേര് കൂടി കണ്ടത് ഞെട്ടലോടെ ആണ്. ഒപ്പം താസിച്ചിരുന്ന സ്ത്രീകള്‍ വിവരിച്ച സംഭവങ്ങള്‍ കേട്ടിട്ട് യാതൊന്നും പ്രതികരിക്കാതെ ഇരിക്കാനും ആവുന്നില്ല. ലിബറല്‍ സ്പേസ് എന്നത് സംരക്ഷിക്കാന്‍ വേണ്ടി ഇത്തരം അനീതികള്‍ മൂടി വെക്കണം എന്ന വാദത്തോട് യോജിക്കാനും ആവില്ല.

ഒപ്പം നിന്ന സ്ത്രീയെ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ മാനസിക രോഗി ആയി ചിത്രീകരിയ്ക്കുന്ന ഫ്യൂടല്‍ മാടമ്ബി ആയി സുഹൃത്തേ നിങ്ങളെ കാണേണ്ടി വന്നതില്‍ ദുഃഖം ഉണ്ട്.
നിങ്ങള്‍ കെണിയില്‍ പ്പെടുത്തിയിട്ടുള്ള സ്ത്രീകളെ സാമ്ബത്തിക മായും ചൂഷണം ചെയ്തിരുന്നു എന്ന്‌ അറിയുമ്ബോള്‍ ഇത്ര കാലവും മനസ്സിലാക്കിയിരുന്ന ലാളിത്യം ഒരു മറആയിരുന്നു എന്ന്‌ ഞാന്‍ സംശയിക്കുന്നു.

നിങ്ങള്‍ കൈവശം വെച്ചിരിക്കുന്ന വിലപിടിപ്പുള്ള സാധനങ്ങള്‍ തിരിച്ചു കൊടുക്കാനുള്ള മാന്യതയെങ്കിലും. സ്വകാര്യ നിമിഷങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി ഒപ്പം നിന്ന സ്ത്രീയുടെ മകനെ കാണിക്കുമെന്ന് ഭീഷണിപെടുത്താന്‍ മാത്രം താങ്കള്‍ അധപതിച്ചു എന്ന്‌ എനിക്ക്‌ ഇനിയും വിശ്വസിക്കാന്‍ ആയിട്ടില്ല. എന്റെ കൂടപ്പിറപ്പുകളുടെ വേദന കണ്ടില്ല എന്ന്‌ നടിക്കാന്‍ ആവാത്തത് കൊണ്ട് കൂടി ആണ് ഞാന്‍ ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക