തിരുവനന്തപുരത്ത് ബിജെപി നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍. ബിജെപി കൊല്ലയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും പാറശ്ശാല മണ്ഡലം കമ്മിറ്റി അംഗവുമായ വിക്രമന്‍ നായരാണ് (59) അറസ്റ്റിലായത്. ചൈല്‍ഡ് ലൈന് ലഭിച്ച പരാതിയെ തുടുര്‍ന്ന് മരായാമുട്ടം പൊലീസ് കേസെടുത്തു.

16 വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ചുവെന്നതാണ് കേസ്. ചൈല്‍ഡ് ലൈന് ലഭിച്ച പരാതിയെ തുടര്‍ന്ന് മരായാമുട്ടം പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കുട്ടിയെ ചൂക്ഷണം ചെയ്ത അദ്ദേഹം സൈക്കിള്‍ വാങ്ങി നല്കാമെന്നും പറഞ്ഞും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. സംഭവം കുട്ടി വീട്ടില്‍ പറഞ്ഞപ്പോഴാണ് രക്ഷകര്‍ത്താക്കള്‍ പീഡന വിവരം അറിയുന്നത്. ഉടന്‍ തന്നെ ചൈള്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ബന്ധപ്പെട്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയായരുന്നു. പിന്നീട് പരാതി എഴുതി നല്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇയാള്‍ക്കെതിരെ സമാനമായ പരാതി മുന്‍പും ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. പക്ഷെ രക്ഷകര്‍ത്താക്കള്‍ പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. ബിജെപിയുടെ സജീവ പ്രവര്‍ത്തകനും നേതാവുമായ പ്രതിയെ രക്ഷിക്കാന്‍ നേതാക്കള്‍ തന്നെ ആ ഘട്ടത്തില്‍ ഇടപെട്ടൂവെന്നും ആരോപണമുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ശബരിമല സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ തിരുവനന്തപുരം സെന്ററല്‍ ജയിലിലേയ്ക്ക് കൊണ്ടു വരാന്‍ ചുമതല ലഭിച്ചത് എ ആര്‍ ക്യാമ്ബ് സി ഐ ആയ വിക്രമന്‍ നായര്‍ക്കായിരുന്നു. യാത്രക്കിടെ പല സ്ഥലങ്ങളിലും സുരേന്ദ്രനെ കാണാന്‍ നേതാക്കള്‍ക്ക് അവസരമൊരുക്കിയെന്നും ഫോണ്‍ ചെയ്യാന്‍ അനുവദിച്ചുവെന്നും അന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. വിക്രമന്‍ നായരുടെ ബിജെപി ബന്ധവും അന്ന് ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വിരമിച്ചപ്പോള്‍ അച്ചടക്ക നടപടിയുടെ ഭാഗമായി വിക്രമന്‍ നായരുടെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.

സര്‍വ്വീസിലിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യമീഡിയയില്‍ പ്രചരണം നടത്തിയെന്ന ആരോപണവും ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. വിരമിച്ചശേഷമാണ് വിക്രമന്‍ നായര്‍ ഫുള്‍ടൈം പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഇറങ്ങുന്നത്. ബിജെപി യ്ക്ക് പുറമെ ആര്‍ എസ് എസിന്റെ ചുമതലയും സേവഭാരതിയുടെ ചുമതലയും വിക്രമന്‍ നായര്‍ക്കുണ്ട്. വിക്രമന്‍ നായര്‍ ചുമതലയില്‍ വന്നശേഷം സംസ്ഥാനത്തെ പല നേതാക്കളെയും കൊല്ലയില്‍ പഞ്ചായത്തില്‍ എത്തിച്ച്‌ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക