തെലുങ്ക് നടനും രാഷ്ട്രീയ നേതാവുമായ നരേഷ് ചലച്ചിത്രതാരം ലോഗേഷിനെ പവിത്ര ലോകേഷിനെ ഇന്ന് വരണമാല്യം ചാർത്തി. ഇത് നരേഷിന്റെ നാലാം വിവാഹമാണ്. ഏറെനാളായി ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. ഈ പുതുവർഷ ദിനത്തിലാണ് ലിപ് ലോക്ക് വീഡിയോ പങ്കുവെച്ച് തങ്ങൾ വിവാഹിതരാകാൻ പോകുന്നു എന്ന് താരങ്ങൾ പ്രഖ്യാപനം നടത്തിയത്.

എന്നാൽ സംഭവബഹുലമായിരുന്നു ഇവരുടെ പ്രണയകാലം. നരേഷിന്റെ മൂന്നാം ഭാര്യ രമ്യ രഘുപതി ഇരുവരെയും ഹോട്ടൽ റൂമിൽ നിന്ന് കയ്യോടെ പിടികൂടുകയും ആ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വരികയും ചെയ്തിരുന്നു. പവിത്ര ലോകേഷിനെയും ഭർത്താവ് നരേഷിനെയും കൈകാര്യം ചെയ്യാൻ ഒരുങ്ങിയ ഉമയെ ഒരു വിധത്തിലാണ് അന്ന് എല്ലാവരും ചേർന്ന് പിടിച്ചടക്കിയത്. പവിത്രയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് അന്ന് രമ്യ രഘുപതി ഉന്നയിച്ചത്. വീഡിയോ ചുവടെ കാണാം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പവിത്ര ലോകേഷിനെതിരെ രമ്യ രഘുപതി പറഞ്ഞത് വായിക്കാം.

തെലുങ്ക് നടി പവിത്ര ലോകേഷിനെതിരെ നടൻ നരേഷിന്റെ മൂന്നാംഭാര്യ രമ്യ രഘുപതി. പവിത്ര പറയുന്നത് പച്ചക്കള്ളമാണെന്നും സുഹൃത്തുക്കളാണെങ്കില്‍ എന്തിനാണ് രാത്രി മുഴുവൻ ഹോട്ടൽ റൂമിൽ ഒന്നിച്ച് കഴിഞ്ഞതെന്നും രമ്യ ചോദിക്കുന്നു. നരേഷ് തന്റെ സുഹൃത്ത് മാത്രമാണെന്നും ഇരുവരും തമ്മിൽ മറ്റു ബന്ധമൊന്നുമില്ലെന്നും പവിത്ര ലോകേഷ് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ മൈസൂരിലെ ഒരു ഹോട്ടലിൽ ഒന്നിച്ചു താമസിച്ച പവിത്രയെയും നരേഷിനെയും രമ്യ കയ്യോടെ പിടികൂടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

‘‘ഇവർ രണ്ടുപേരും ഒരുമിച്ചാണ് ഹോട്ടലില്‍ തങ്ങുന്നതെന്ന വിവരം എനിക്ക് ലഭിച്ചിരുന്നു. വൈകിട്ടാണ് ഞാൻ ഹോട്ടലില്‍ എത്തിയത്. എന്റെ ആകുലതകൾ മനസിൽവച്ച് രാത്രി മുഴുവൻ പുറത്തിരുന്നു. കാരണം രാത്രി ബഹളംവച്ച് ഇതൊരു വലിയ പ്രശ്നമാക്കാൻ എനിക്ക് ഉദ്ദേശ്യം ഇല്ലായിരുന്നു. എന്നാൽ നരേഷ് ചെയ്തതാകട്ടെ എന്നെ മറ്റുളളവരുടെ മുന്നിൽവച്ച് കളിയാക്കാനാണ് ശ്രമിച്ചത്. അയാൾക്ക് സ്വന്തം തെറ്റ് മറയ്ക്കാൻ പറ്റാത്തതുകൊണ്ടാണ് അങ്ങനെ പെരുമാറിയത്.

പവിത്ര തന്റെ അടുത്ത സുഹൃത്ത് ആണെന്നാണ് നരേഷിന്റെ വാദം. അങ്ങനെയെങ്കിൽ എന്തിനാണ് ഒരു റൂമിൽ രാത്രി മുഴുവൻ ഒന്നിച്ച് താമസിക്കുന്നത്. എന്റെ മകന്റെ ഭാവിയിൽ ആശങ്കയുണ്ട്. ഞാനൊരു നല്ല കുടുംബത്തിൽ നിന്നും വന്ന സ്ത്രീയാണ്. എന്റെ ഭർത്താവിൽ നിന്നും അകന്നു കഴിയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.’’–രമ്യ മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക