കൊല്ലം പെരുമണ്‍ എഞ്ചിനീയറിംഗ് കോളേജില്‍ വിനോദയാത്രയ്ക്ക് പുറപ്പെടാനിരുന്ന ടൂറിസ്റ്റ് ബസിന് തീപ്പിടിച്ചു. പുറപ്പെടും മുന്‍പ് യാത്രകൊഴുപ്പിക്കാന്‍ ബസിന് മുകളില്‍ വലിയ പൂത്തിരി കത്തിച്ചിരുന്നു. ഇതിനിടെ പൂത്തിരിയില്‍ നിന്ന് തീ ബസിലേക്ക് തീ പടര്‍ന്നുവെങ്കിലും പെട്ടെന്ന് തന്നെ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. സംഭവത്തില്‍ കോളേജിന് പങ്കില്ലെന്നും ബസ് ജീവനക്കാരാണ് ഉത്തരവാദികളെന്നും കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

മെക്കാനിക്കല്‍ ഡിപാര്‍ട്മെന്റ്ലെ വിദ്യാര്‍ഥികളുമായി ജൂണ് 26 തീയതി ആറു ദിവസത്തെ വിനോദയാത്രക്ക് പോയ കൊമ്ബന്‍ എന്ന ബസ്സിന്‌ മുകളിലായിരുന്നു അപകടമായരീതിയില്‍ പൂത്തിരി കത്തിച്ചത്.തുടര്‍ന്ന് ബസിന്റെ മുകളില്‍ തീ പടരുകയായിരുന്നു. ഉടന്‍ തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാഹനങ്ങള്‍ തമ്മില്‍ നടത്തിയ മത്സര പ്രകടനത്തിനിടെ ആയിരുന്നു അപകടം ഉണ്ടായത്.അനധികൃതമായി ഘടിപ്പിച്ച ലെയ്സര്‍,വര്‍ണ്ണ ലൈറ്റുകളും അമിതമായ സൗണ്ട് സിസ്റ്റവും ഉപയോഗിച്ചു ഓപ്പറേറ്റ് ചെയ്യുന്നതിന്റെ പേരില്‍ മുന്‍പും പലതവണ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയില്‍പെട്ട വാഹനമാണ് കൊമ്ബന്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക