തിരുവനന്തപുരം; തിരുവനന്തപുരം കല്ലമ്ബലത്ത് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. ചാത്തന്‍പാറ സ്വദേശി മണിക്കുട്ടനേയും കുടുംബത്തേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിക്കുട്ടന്‍, ഭാര്യ, രണ്ടു മക്കള്‍, അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്.

ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മണിക്കുട്ടൻ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ബാക്കി എല്ലാവരും കട്ടിലില്‍ മരിച്ചു കിടക്കുകയായിരുന്നു. വിഷം കഴിച്ചതാണെന്നാണ് നിഗമനം.

കല്ലമ്ബലത്ത് തട്ടുകട നടത്തുകയാണ് മണിക്കുട്ടന്‍. കടബാധ്യതയാണ് കൂട്ടമരണത്തിന് കാരണമായത് എന്നാണ് സംശയിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക