അമ്മ മൂന്ന് വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. മൂന്നു വയസ്സുള്ള മകളെ കൊലപ്പെടുത്തിയശേഷം അമ്മ എഴുതിവെച്ച ആത്മഹത്യാകുറിപ്പ് ഇങ്ങനെ; മനസാക്ഷി മരവിപ്പിക്കുന്ന സംഭവം ബാംഗ്ലൂരിലെ ആര്‍ആര്‍ നഗറിലെ ചന്നസാന്ദ്രയിലാണ് സംഭവം. ദീപ (31), മകള്‍ ദിയ (മൂന്ന്) എന്നിവരാണ് മരിച്ചത്.
2017ലാണ് സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയറായ ആദര്‍ശിനെ ദീപ വിവാഹം കഴിച്ചത്. ഉഡുപി ബ്രഹ്മവാര്‍ സ്വദേശികളായ ഇരുവരും ആര്‍ആര്‍ നഗറിലെ അപാര്‍ട്മെന്റിലാണ് താമസിച്ചിരുന്നത്. ഒരാഴ്ചയായി ദീപ പനി ബാധിച്ച് വലയുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് എഴുതിയ കുറിപ്പ് ലഭിച്ചിട്ടുണ്ട്. ‘എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല, ജീവിതം വളരെ വിരസമാണ്, എന്നോട് ക്ഷമിക്കൂ’, എന്നെഴുതിയ കുറിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ട് ദീപ മാതാപിതാക്കളെ ഫോണില്‍ വിളിച്ചിരുന്നു. ജോലി കഴിഞ്ഞ് രാത്രി ഒമ്ബത് മണിയോടെ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് ആത്മഹത്യ ചെയ്തതായി അറിയുന്നതെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് രാജരാജേശ്വരി സിറ്റി പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. മരണകാരണം രോഗം മൂലമാണോ കുടുംബപ്രശ്നമോയെന്ന് അന്വേഷിക്കുകയാനിന്ന് ഡിസിപി സഞ്ജീവ് പാട്ടീല്‍ പറഞ്ഞു.