മൂല്യത്തകര്‍ച്ചയില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യന്‍ രൂപ, കഴിഞ്ഞ രണ്ട് ദിവസങ്ങളായി മൂല്യത്തില്‍ ഇടിവ് നേരിട്ട ഇന്ത്യന്‍ രൂപ വെള്ളിയാഴ്ച റെക്കോര്‍ഡ് കുറിച്ചു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപ ഇപ്പോള്‍. ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തില്‍ ആദ്യമായി ഒരു യുഎസ് ഡോളറിന് 79ന് താഴെയായി.

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍, ഇന്ത്യന്‍ കറന്‍സി പലതവണ എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയിരുന്നു. എന്നിരുന്നാലും, ഇത് ആദ്യമായാണ് ഒരു യുഎസ് ഡോളറിന് 79ലും കുറയുന്നത്. മാര്‍ക്കറ്റ് ഡാറ്റ അനുസരിച്ച്‌, ഒരു ഡോളറിന് 78.98 എന്ന നിരക്കില്‍ വിപണി ആരംഭിച്ചതിന് ശേഷം 1 ഡോളറിനെതിരെ 79.12 എത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡോളര്‍ ശക്തിപ്പെട്ടതും വിദേശനിക്ഷേപകരുടെ പിന്‍മാറ്റവുമാണ്‌ (Foreign Institutional Investors – FIIs) രൂപയ്ക്ക് തിരിച്ചടിയായത്‌ എന്നാണ് സാമ്ബത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. കൂടാതെ, പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക പലിശനിരക്കുകള്‍ കുത്തനെ ഉയര്‍ത്തുമെന്ന ആശങ്കയും രൂപയ്ക്ക് തിരിച്ചടിയായി. ജൂണ്‍ 21 നാണ്‌ രൂപ 78 തൊട്ടത്‌. എന്നാല്‍, ഒമ്ബത്‌ ദിവസത്തിനിടയില്‍ 99 പൈസയുടെ ഇടിവ്‌ നേരിട്ടു.

സാമ്ബത്തികമായി ഇന്ത്യ താരതമ്യേന മെച്ചപ്പെട്ട നിലയിലാണെന്നാണ് വ്യാഴാഴ്ച GST കൗണ്‍സില്‍ മീറ്റിംഗില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ രൂപയെ പിന്തുണയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച, സ്വര്‍ണ്ണത്തിന്‍റെ കസ്റ്റംസ് തീരുവയും പെട്രോള്‍, ഡീസല്‍, എടിഎഫ് എന്നിവയുടെ കയറ്റുമതിയുടെ നികുതി വര്‍ദ്ധനയും പ്രഖ്യാപിച്ചു. പെട്രോള്‍ കയറ്റുമതിയില്‍ ലിറ്ററിന് ആറ് രൂപയാണ് വര്‍ദ്ധിപ്പിച്ചത്. അതേസമയം, ഡീസല്‍ ലിറ്ററിന് 13 രൂപ വര്‍ധിപ്പിച്ചു.

ഈ വിലകള്‍ ഇന്ധനത്തിന്‍റെ ആഭ്യന്തര വിലയില്‍ യാതൊരു സ്വാധീനവും ചെലുത്തില്ലെങ്കിലും രൂപയുടെ ഇടിവ് നിയന്ത്രിക്കുന്നതിന് സഹായിയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്വര്‍ണത്തിന്‍റെ ഇറക്കുമതി നികുതി 7.5 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി ഉയര്‍ത്തിയതും ഇത് ലക്ഷ്യമിട്ടാണ്. ഇറക്കുമതി കുറയുമ്ബോള്‍ സമ്ബദ്‌ വ്യവസ്ഥയില്‍ ഡോളറിന്‍റെ ഡിമാന്‍ഡ് കുറയുകയും ഡോളറിന്‍റെ കുതിച്ചുയരുന്ന മൂല്യം കുറയുകയും ചെയ്യും.

വിപണി എന്താണ് പറയുന്നത്?
ഹ്രസ്വകാലത്തേയ്ക്കെങ്കിലും രൂപയുടെ മൂല്യം 79ന് അടുത്ത് തന്നെ തുടരാം അല്ലെങ്കില്‍ അത് 80 രൂപ വരെ താഴ്ന്നേക്കാം എന്നും സാമ്ബത്തിക വിദഗ്ധര്‍ പറയുന്നു. എന്നാല്‍ രൂപ പൂര്‍വ്വ സ്ഥിതി വീണ്ടെടുക്കും. റഷ്യ ഉക്രെയ്ന്‍ യുദ്ധം പരിഹരിക്കപ്പെടുന്നതോടെ ഇത് വേഗത്തിലാകുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക