തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്കടുത്ത് കെഎസ്‌ആര്‍ടിസി ബസും വി എസ് എസ് സി ബസും കൂട്ടിയിടിച്ചു. രണ്ടു ബസിന്റെയും ഡ്രൈവര്‍മാര്‍ക്ക് ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരെ നെയ്യാറ്റിന്‍കര ആശുപത്രിയിലും മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 5.45 ഓടെയായിരുന്നു അപകടം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക