കോഴിക്കോട് എന്‍ഐടിയില്‍ യു പി സ്വദേശിയായ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാഹുല്‍ പാണ്ഡെ എന്ന രണ്ടാം വര്‍ഷ എംടെക് ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെയാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറിയിലാണ് മൃതദേഹം കാണപ്പെട്ടത്.

മരണത്തില്‍ ആരും ഉത്തരവാദിയല്ല എന്ന ആത്മഹത്യാകുറിപ്പ് മുറിയില്‍ നിന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ അസ്വാഭാവികമരണത്തിന് കുന്ദമംഗലം പൊലീസ് കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാഹുലിന്റെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക