തിരുവനന്തപുരം: വയനാട്ടിലെ എസ്എഫ്ഐ സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണ്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

അതേസമയം എസ്എഫ് ഐ സമരത്തെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും തള്ളിപ്പറഞ്ഞു.
ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി എംപിയുടെ ഇടപെടൽ ആവശ്യപ്പെട്ടായിരുന്നു അദ്ദേഹത്തിൻറെ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ മാർച്ച് നടത്തിയത്. കൽപ്പറ്റ കൈനാട്ടിയിലെ എംപി ഓഫീലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമാകുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. പ്രവർത്തകർ ഓഫീസിനുള്ളിലെ ഫർണ്ണിച്ചറുകൾ അടക്കം തല്ലിത്തകർത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓഫിസിനുള്ളിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ ബഹളം വെക്കുകയായിരുന്നു. ഈ സമയം ജീവനക്കാർ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. ഫർണിച്ചറുകൾക്കടക്കം കേടുപാടുകൾ സംഭവിച്ചു. തുടർന്ന് ഓഫീസിന്റെ ഷട്ടർ താഴ്ത്തുകയും പോലീസ് ഇടപെടുകയും ചെയ്തു. ദേശീയ പാതയിൽ പ്രവർത്തകരും പോലീസും തമ്മിൽ തർക്കമുണ്ടായി. വനിതാ പ്രവർത്തകർ അടക്കം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക