പാലക്കാട്: മുതലമടയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റ സംഭവത്തിന് പിന്നില്‍ കുടുംബ പ്രശ്നങ്ങളെന്ന് സൂചന. ആയുര്‍വേദ മരുന്ന് നിര്‍മ്മാണ കമ്ബനി ഉടമയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ആറുമുഖന്‍ പത്തിചിറ, ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ സുധ, സുധയുടെ ഭര്‍ത്താവ് രാമന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. വെട്ടേറ്റ മൂന്ന് പേരും ചികിത്സയിലാണ്.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കുറച്ച്‌ ദിവസമായി സുധയും രാമനാഥനും തമ്മില്‍ അകന്നു കഴിയുകയായിരുന്നു. കുടുംബ പ്രശ്നം തീര്‍ക്കാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നെങ്കിലും സുധ രാമനാഥനൊപ്പം പോകാന്‍ തയ്യാറായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനിടെ സുധയുടെ തൊഴിലുടമയായ ആറുമുഖന്‍ സാമൂഹിക മാധ്യമങ്ങളില്‍ സുധയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ഇതാണ് രാമനാഥനെ ആക്രമണത്തിന് പ്രകോപിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെട്ടേറ്റവരുടെ മൊഴിയെടുക്കലും കൂടുതല്‍ അന്വേഷണവും നടത്തിയാല്‍ മാത്രമേ കാരണങ്ങള്‍ വ്യക്തമാകുവെന്ന് കൊല്ലങ്കോട് പൊലീസ് അറിയിച്ചു.

വൈകീട്ട് ഏഴുമണിയോടെ സുധ ജോലി ചെയ്യുന്നിടത്ത് എത്തിയ രാമനാഥന്‍ സുധയെ ആക്രമിക്കുകയായിരുന്നു. സുധയുടെ നിലവിളി കേട്ട് ഇത് തടയാന്‍ എത്തിയ ആറുമുഖന് രാമനാഥന്റെ ആക്രമണത്തില്‍ പരിക്കേറ്റു. പിന്നാലെ സുധയും ആറുമുഖനും ചേര്‍ന്ന് രാമനാഥനെ തിരിച്ച്‌ ആക്രമിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞത്. പരിക്കേറ്റ ആറുമുഖനെയും സുധയേയും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രാമനാഥനെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രാമനാഥന് മുഖത്തുള്‍പ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക